അബൂദബി: വരുംവര്‍ഷങ്ങളില്‍ യു.എ.ഇ സാമ്പത്തിക അജണ്ടയില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചു. അടുത്ത 10 വര്‍ഷം പാലിക്കേണ്ട സാമ്പത്തിക തത്ത്വങ്ങള്‍ വിശദീകരിക്കുന്ന ഔദ്യോഗിക രേഖക്ക് അംഗീകാരം നല്‍കിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സർക്കാറിന്റെ വാര്‍ഷികയോഗ സമാപനത്തിലാണ് രേഖക്ക് അംഗീകാരം നൽകിയത്. സമ്പദ്വ്യവസ്ഥയില് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് രാജ്യവികസനത്തിന്റെ ആക്കംകൂട്ടുകയും അത് പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.ശക്തമായ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷിതമായ സംവിധാനങ്ങള്‍, വഴക്കമുള്ള നിയമനിർമാണ ചട്ടക്കൂട്, നവീനമായ ഭാവിചിന്ത എന്നിവയുടെ അടിസ്ഥാനത്തില്‍ ആഗോള സമ്പദ്വ്യവസ്ഥയുടെ മുന്‍നിരയില്‍ യു.എ.ഇയെ എത്തിക്കാനാണ് ശ്രമമെന്ന് എക്സ് പ്ലാറ്റ്ഫോമില്‍ അദ്ദേഹം കുറിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു