മസ്കത്ത്: ചരിത്ര പ്രസിദ്ധമായ മത്ര സൂഖിന്റെ മുഖം മിനുക്കാൻ ഒരുങ്ങി അധികൃതർ. സുസ്ഥിര സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നിരവധി സൗകര്യങ്ങൾ ഉൾപ്പെടുത്തി മത്ര സൂഖ് വികസിപ്പിക്കാനാണ് മസ്കത്ത് മുനിസിപ്പാലിറ്റി ഒരുങ്ങുന്നത്. ഇതിനായി ടെൻഡർ നൽകി.
വിനോദസഞ്ചാരികൾക്ക് കൂടുതൽ ആകർഷകമായ സ്ഥലമാക്കി മാറ്റുന്നതിന് സൂഖിന് സൗന്ദര്യ മാറ്റങ്ങൾ നൽകും. കാർബൺ ബഹിർഗമനം കുറക്കുന്ന പദ്ധതികളുടെ ഭാഗമായി വൈദ്യുതി ഉപഭോഗത്തിന് സഹായിക്കുന്ന സോളാർ പാനലുകളുള്ള മേലാപ്പുകളും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. അസ്ഥിരമായ വസ്തുക്കളാൽ നിർമിച്ച മേൽക്കൂരകൾ മാറ്റി സ്ഥാപിക്കൽ, ലൈറ്റിങ് ഇടനാഴികൾ, അധിക പ്രവേശന കവാടങ്ങൾ, സൂഖിന്റെ ഒരു സ്മാർട്ട് സൈറ്റ് മാപ്പ്, പുതിയ നടപ്പാതകൾ, ബെഞ്ചുകളും കസേരകളും, ശിൽപങ്ങൾ, പുരാവസ്തു ഗവേഷണ വിശ്രമകേന്ദ്രം എന്നിവയും പദ്ധതികളിൽ ഉൾപ്പെടുന്നുണ്ട്.
ചരിത്രപരവും സാംസ്കാരികവുമായ അസ്ഥിത്വം കാത്തു സൂക്ഷിച്ച് കൂടുതൽ സൗകര്യങ്ങളും സേവനങ്ങളും ഒരുക്കി സൂഖിന്റെ അടിസ്ഥാന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്ര സൂഖ് വികസനപദ്ധതി.
മത്രയിലെ ഗതാഗതക്കുരുക്ക് കുറക്കുന്നതിനും വെള്ളം കയറുന്നത് തടയാനുമായി മസ്കത്ത് മുനിസിപ്പാലിറ്റി പുതിയ പദ്ധതി നടപ്പാക്കാനും നേരത്തേ തീരുമാനിച്ചിരുന്നു. ട്രാഫിക് ലഘൂകരിക്കുക, പ്രാദേശിക വാണിജ്യം ഊർജസ്വലമാക്കുക, ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയവുമായി സഹകരിച്ച് മുനിസിപ്പാലിറ്റി മത്രയിൽ വെള്ളപ്പൊക്ക അപകടസാധ്യത കുറക്കുന്നതിനായി ഒരുക്കുന്ന സംവിധാനത്തിനായി ടെൻഡറും ക്ഷണിച്ചിട്ടുണ്ട്.
വെള്ളപ്പൊക്ക സംരക്ഷണ സംവിധാനത്തിനായുള്ള സാധ്യതാ പഠനങ്ങൾ, വിശദമായ രൂപകൽപന, പ്രോജക്ട് മേൽനോട്ടം എന്നിവക്കായി കൺസൾട്ടിങ് സേവനങ്ങൾ ചെയ്യാൻ താൽപര്യമുള്ള കക്ഷികളെയാണ് മസ്കത്ത് മുനിസിപ്പാലിറ്റി ക്ഷണിച്ചിരിക്കുന്നത്.
വാദിയിലെ വെള്ളപ്പൊക്ക സാധ്യത നിയന്ത്രിക്കുന്നതിനും അധികജലം കടലിലേക്ക് ഒഴുക്കുന്നതിനുമായി മത്ര സൂഖിന് ചുറ്റും സംരക്ഷണ അണക്കെട്ടുകൾ നിർമിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
അറബ് ലോകത്തെ ഏറ്റവും പഴക്കം ചെന്ന മാർക്കറ്റുകളിലൊന്നാണ് മത്ര സൂഖ്. സുൽത്താനേറ്റിലേക്ക് ക്രൂസ് കപ്പലുകളിലും മറ്റും എത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന സന്ദർശന സ്ഥലം കൂടിയാണ് ഈ മാർക്കറ്റ്. ഒമാൻ തനിമ ഇന്നും കാത്തുസൂക്ഷിക്കുന്ന മാർക്കറ്റിൽ പരമ്പരാഗത ഉൽപന്നങ്ങളും മറ്റും വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. സന്ദർശകർക്ക് വസ്ത്രങ്ങൾ, സുവനീറുകൾ, പാത്രങ്ങൾ, ഒമാനി കുന്തിരിക്കം, സുഗന്ധദ്രവ്യങ്ങൾ, എണ്ണകൾ, ആഭരണങ്ങൾ, തുകൽ പാത്രങ്ങൾ, കുന്തിരിക്കം എന്നിങ്ങനെയുള്ള വിവിധങ്ങളായ ഉൽപന്നങ്ങളുടെ വിശാലമായ ലോകമാണ് മത്ര സൂഖ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു