തിരുവനന്തപുരം :കേരളത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന കേരളീയം വരും വര്‍ഷങ്ങളിലും കൂടുതല്‍ വിപുലമായി സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അടുത്ത കേരളീയത്തിനായി പ്രവര്‍ത്തനം ഇപ്പോഴെ തുടങ്ങും, അതിനായ് ചീഫ് സെക്രട്ടറി ചെയര്‍മാനായി സംഘാടക സമിതിക്ക് മന്ത്രിസഭാ യോഗം തീരുമാനിച്ചു. അടുത്ത കേരളീയത്തിന്റെ തയ്യാറെടുപ്പുകള്‍ ഈ കമ്മിറ്റി ആരംഭിക്കും. സാംസ്‌കാരിക മേഖലയില്‍ ചെലവഴിക്കുന്ന പണം ധൂര്‍ത്തെന്നു പറയുന്നത് അംഗീകരിക്കാനാവില്ല. സാംസ്‌കാരിക പരിപാടികളെ നിഷേധിക്കുന്നത് ഫാസിസത്തിന്റെ സ്വഭാവമാണ്.
ചുരുങ്ങിയ സമയത്തിനുള്ളിലാണു കേരളീയം സംഘടിപ്പിക്കപ്പെട്ടത്. സ്വാഭാവികമായി ഉണ്ടായ ആശങ്കകളെ അകറ്റി കേരളീയതയുടെ ആഘോഷമായി. മലയാളികളടെ മഹോത്സവമായി. സ്വാഭാവികമായ പിഴവുകള്‍ തിരുത്തി അടുത്ത വര്‍ഷവും കേരളീയം സംഘടിപ്പിക്കും. മറ്റു നാടുകളില്‍ നിന്നുള്ള പങ്കാളിത്തം ഉറപ്പുവരുത്തും.
കേരളത്തെ കൂടുതല്‍ മികവോടെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയാണു ലക്ഷ്യം. ബഹിഷ്‌കരിച്ചു നില്‍ക്കുന്നവരെ സഹകരിപ്പിക്കാന്‍ ശ്രമിക്കണം. ആറു പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ലോകത്തിനു മുന്നില്‍ അനുകരണീയമായ മാതൃക എന്ന നിലയില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ കഴിയുന്നതു ചെറിയ കാര്യമല്ല. ഒരു ജനവിഭാഗത്തിന്റെ നിലവാരം അളക്കുന്ന എല്ലാ മാനകങ്ങളിലും കേരളം ലോക നിലവാരത്തിലാണ്. അതി ദരിദ്രരെ ഇല്ലാതാക്കുന്ന പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 2025 നു മുമ്പ് തന്നെ അതി ദരിദ്രരെ തുടച്ചു നീക്കുന്നതില്‍ ഗണ്യമായ പുരോഗതി നേടും.
കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരെ പോലുള്ള പ്രമുഖര്‍ കേരളത്തെ കുറിച്ച് വലിയ പ്രത്യാശ പങ്കുവച്ചു. കേരളീയത്തെ കുറിച്ചുള്ള വിമര്‍ശനങ്ങളും ആക്ഷേപങ്ങളും വലിയ തോതില്‍ ബാധിച്ചില്ല. ബി ജെ പി നേതാവ് ഒ രാജഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ സമാപന സമ്മേളനത്തില്‍ എത്തി.ഭാവി കേരളത്തിന്റെ നയ രൂപീകരണത്തിനു സഹായകമാകും വിധം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരുടെ അഭിപ്രായം ചര്‍ച്ച ചെയ്തു. സെമിനാറില്‍ മുപ്പതിനായിരത്തിലധികം പേര്‍ പങ്കെടുത്തു. സെമിനാറില്‍ ഉയര്‍ന്നുവന്ന ആശയങ്ങളും നിര്‍ദ്ദേശങ്ങളും നവകേരളത്തിനു മാര്‍ഗരേഖയാവും. കേരളത്തിന്റെ പുരോഗതി ലോക സമക്ഷം വീണ്ടും വീണ്ടും പറയേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംരംഭകര്‍ എത്തി. മുന്നൂറോളം സാംസ്‌കാരിക പരിപാടികള്‍ നടന്നു.
കേന്ദ്ര നിലപാടാണ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം. തനത് വരുമാനം ഉയര്‍ത്തിയും ധന മാനേജ്‌മെന്റ് വഴിയും സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ശ്രമിക്കുന്നത്. ജി എസ് ടി വരുമാനം 23,000 കോടി വര്‍ധിപ്പിച്ചു. റവന്യൂ കമ്മി ഒരു ശതമാനത്തില്‍ താഴെ എത്തിയത് ചരിത്രത്തില്‍ ആദ്യമായാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ തനതു വരുമാന സ്രോതസ്സു വഴിയാണ് ചെലവുകള്‍ പ്രധാനമായും നിര്‍വഹിച്ചത്. സംസ്ഥാനത്തിന്റെ ഭാവിയിലേക്കുള്ള ആലോചനകള്‍ മാറ്റിവയ്ക്കാനാവില്ല.
പരിപാടിയുടെ വരവു ചെലവു കണക്കുകള്‍ പിന്നീട് പ്രസിദ്ധീകരിക്കും. സൗജന്യങ്ങള്‍ പാടില്ലെന്ന കേന്ദ്ര നിലപാട് അംഗീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു