തിരുവനന്തപുരം∙ കേരള പൊലീസിൽ ജോലി സമ്മർദത്താൽ വിഷാദരോഗം ബാധിച്ച് നിരവധി ഉധ്യോഗസ്ഥർ. ആത്മഹത്യ ചെയ്തവരുടേയും സ്വയം വിരമിക്കലിന് അപേക്ഷകൾ സമർപ്പിച്ച് നിരവധിപേർ. 69 പേർ നാല് വർഷത്തിനിടെ ആത്മഹത്യ ചെയ്തതായി കണക്ക്, അതിലേറെയുെ വിഷാദരോഗികളും. 2019 ജനുവരി മുതൽ 2023 ഓഗസ്റ്റ് 30 വരെയുള്ള കണക്കുകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്
ഇന്നല പൊലീസ് ആസ്ഥാനത്തു ചേർന്ന ഉന്നതതല യോഗത്തിലാണ് ഇത് അവതരിപ്പിച്ചത്.
2019ല് 18, 2020ല്10, 2021ല്8, 2022ല്20, 2023ല്13 എന്നിങ്ങനെയാണ് ആത്മഹത്യ ചെയ്തവരുടെ എണ്ണം. തിരുവനന്തപുരം റൂറലിലാണ് കൂടുതൽ ആത്മഹത്യ–10 പേർ. രണ്ടാമത് ആലപ്പുഴയും എറണാകുളം റൂറലും–7 പേർ വീതം. കുടുംബപരമായ കാരണങ്ങളാൽ 30 പേർ ആത്മഹത്യ ചെയ്തു. ആരോഗ്യകാരണങ്ങളാൽ 5 പേരും, വിഷാദരോഗത്താൽ 20 പേരും, ജോലി സമ്മർദത്താൽ 7 പേരും, സാമ്പത്തിക കാരണങ്ങളാൽ 5 പേരും ആത്മഹത്യ ചെയ്തു. രണ്ട് ആത്മഹത്യകളുടെ കാരണം വ്യക്തമല്ല.
4 വർഷത്തിനിടെ സ്വയം വിരമിക്കലിന് അപേക്ഷിച്ചത് 169 പൊലീസുകാരാണ്. കോഴിക്കോട് സിറ്റിയിൽനിന്നാണ് കൂടുതൽ അപേക്ഷ–22 പേർ. രണ്ടാം സ്ഥാനത്തുള്ള മലപ്പുറത്തുനിന്ന് 18 പേരും മൂന്നാം സ്ഥാനത്തുള്ള കോട്ടയത്തുനിന്ന് 15 പേരും അപേക്ഷ നൽകി. ആരോഗ്യപ്രശ്നങ്ങളാൽ 64 പേരാണ് സ്വയം വിരമിക്കലിന് അപേക്ഷിച്ചത്. കുടുംബപ്രശ്നങ്ങൾ കാരണം 27 പേരും മേലുദ്യോഗസ്ഥരുടെ മോശമായ ഇടപെടല് കാരണം 3 പേരും വിദേശ ജോലിക്കായി 7 പേരും സ്വന്തമായ സംരംഭം തുടങ്ങാൻ 3 പേരും അപേക്ഷ നൽകി. മറ്റു കാരണങ്ങൾ വ്യക്തമല്ല.അമിതമായ ജോലി ഭാരവും മേലുദ്യോഗസ്ഥരിൽനിന്നുള്ള സമ്മർദവുമാണ് ആത്മഹത്യകളുടെ പ്രധാന കാരണം. ആത്മഹത്യകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ നടന്നിട്ടില്ല. ആത്മഹത്യയുടെ കാരണങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനം വേണമെന്ന് മനഃശാസ്ത്രമേഖലയിൽ പ്രവർത്തിക്കുന്നവരും പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു