സിപിടി യുഎഇ സംഘടിപ്പിക്കുന്ന ‘കുട്ടികളോടൊത്തൊരോണം’ പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു

ദുബായ്: ചൈൽഡ് പ്രൊട്ടക്ട് ടീം (CPT) യുഎഇ സംഘടിപ്പിക്കുന്ന ‘കുട്ടികളോടൊത്തൊരോണം’ പരിപാടിയുടെ ലോഗോ യാബ് ലീഗൽ സർവീസസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരി നിർവഹിച്ചു. നവംബർ 26 ന് ദുബായിലെ DANATA – ക്ക് സമീപമുള്ള മാലിക് റെസ്റ്റോറന്റിൽ വെച്ചാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. കുട്ടികൾക്കായി മാത്രം ഒരു വേദി ഒരുങ്ങുന്നു എന്നതാണ് ഈ പരിപാടിയുടെ പ്രത്യേകത. കുട്ടികളുടെ തിരുവാതിരകളി, ഗാനമേള, നൃത്തം , കസേരകളി സുന്ദരിക്കൊരു പൊട്ട്തൊടൽ തുടങ്ങി ഓണകളികളും ആഘോഷ പരിപാടിയിൽ അരങ്ങേറും. 

കുട്ടികളുടെ ക്ഷേമത്തിനും അവരുടെ ഉന്നമനത്തിനും വേണ്ടി കഴിഞ്ഞ 7 വർഷക്കാലമായി ഇന്ത്യയിൽ സൊസൈറ്റിസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയാണ് CPT.  ഈ സംഘടനയ്ക്ക് കേരളത്തിലെ 14 ജില്ലകളിൽ ശക്തമായ കമ്മിറ്റികളും സന്നദ്ധരായ വാളന്റിയർമാരുമുണ്ട്. ഇന്ത്യക്കകത്തു മെട്രോ പൊളിറ്റിൻ സിറ്റികളിലും GCC രാജ്യങ്ങളിലും ശക്തമായ ശാഖകളാണുള്ളത്. 

യുഎഇ – യിൽ ദുബായ്, ഷാർജ , അബുദാബി , അജ്‌മാൻ എന്നി എമിറേറ്റ്സുകളിൽ കമ്മിറ്റികളും പ്രവർത്തകരും CPT – ക്ക് ഉണ്ട്. ദൈനംദിന കുട്ടികൾ നേരിടുന്ന മാനസികമായ പ്രശ്നങ്ങൾക്ക് കൗൺസിലിംഗിലൂടെയും രക്ഷിതാക്കളോടൊപ്പമുള്ള ബോധവത്ക്കരണത്തിലൂടെയുമാണ് സംഘടന പ്രവർത്തിച്ചു വരുന്നത്. ഇതുവരെയായി യുഎഇയിലെ വത്യസ്ത എമിറേറ്റ്സുകളിലായി 70 – ൽ പരം ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്. 

ലോഗോ പ്രകാശന ചടങ്ങിൽ CPT യുടെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം നാസർ ഒളകര, യുഎഇ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അനസ് കൊല്ലം, യുഎഇ സെൻട്രൽ കമ്മിറ്റി ട്രഷറർ മനോജ് കാർത്തിയാരത്ത്, CPT ഷാർജ കമ്മിറ്റി  പ്രസിഡന്റ് സുജിത്ത് ചന്ദ്രൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു