മസ്കത്ത്: രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച നാല് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്നുകളുടെയും ലഹരി പദാർഥങ്ങളുടെയും കടത്ത് തടയുന്ന ഡയറക്ടറേറ്റ് ജനറലാണ് ഏഷ്യൻ വംശജരായ ആളുകളെ പിടികൂടുന്നത്. 140 കിലോ ഹഷീഷും 50 കിലോ ക്രിസ്റ്റൽ മെത്തും കണ്ടെടുത്തു.ഇവർക്കെതിരായ നിയമ നടപടികൾ പൂർത്തിയായതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു