ഫലസ്തീനിലെ യുദ്ധ പശ്​ചാതലത്തിൽ ഒമാന്‍റെ 53ാം ദേശീയദിനാഘോഷം ഈ വർഷം പരിമിതപ്പെടുത്തും

മസ്കത്ത്​: ഫലസ്തീനിലെ യുദ്ധ പശ്​ചാതലത്തിൽ ഒമാന്‍റെ 53ാം ദേശീയദിനാഘോഷം ഈ വർഷം പരിമിതപ്പെടുത്തും. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഉന്നത രക്ഷാകർതൃത്വത്തിൽ പതാക ഉയർത്തുന്നതിലും സൈനിക പരേഡിലും മാത്രമായി ആഘോഷങ്ങൾ ഒതുങ്ങുമെന്ന്​ ദേശീയ ആഘോഷങ്ങൾക്കായുള്ള ജനറൽ സെക്രട്ടേറിയറ്റ് അറിയിച്ചു.

ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഗസ്സ മുനമ്പിലെ ഫലസ്തീൻ ജനതയോട്​ ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ്​ ആഘോഷങ്ങൾക്ക്​ പൊലിമ കുറച്ചിരിക്കുന്നതെന്ന്​ അധികൃതർ അറിയിച്ചു. രാജ്യത്ത്​ നവംബർ 18നാണ്​ ദേശീയ ദിനം കൊണ്ടാടുന്നത്​.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു