റാസല്‍ഖൈമ: അപകടത്തില്‍പെട്ട് റാക് സഖര്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മലയാളി യുവതിക്ക് സഹായമേകി റാക് കേരള സമാജവും ഇന്‍കാസ് പ്രവര്‍ത്തകരും. പാലക്കാട് സ്വദേശിനിയായ യുവതിക്ക് മുന്നിൽ ചികിത്സയും നാടണയാനുള്ള വഴിയും ചോദ്യ ചിഹ്നമായ ഘട്ടത്തിലാണ് സാന്ത്വനവുമായി യു.എ.ഇയിലെ ഇന്‍കാസ് പ്രവര്‍ത്തകരെത്തിയത്.
റാക് കേരള സമാജം പ്രസിഡന്റ് നാസര്‍ അല്‍ദാന, ആരിഫ് കുറ്റ്യാടി, അഷ്റഫ് മാങ്കുളം എന്നിവരുടെ നേതൃത്വത്തില്‍ യുവതിക്കായി ചികിത്സാ സൗകര്യം ഒരുക്കുകയും നാട്ടിലെത്തുന്നതിന് വഴിയൊരുക്കുകയുമായിരുന്നു. യുവതിയുടെ നിസ്സഹായവസ്ഥ ആശുപത്രി-ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരെ ധരിപ്പിക്കുകയും അവരുടെ പിന്തുണ യുവതിക്ക് ചികിത്സാ നടപടികള്‍ വേഗത്തിലാക്കാനും നാട്ടിലത്തൊനുള്ള വഴി എളുപ്പമാക്കുകയും ചെയ്യുകയായിരുന്നുവെന്ന് സമാജം പ്രസിഡന്റ് നാസര്‍ അല്‍ദാന പറഞ്ഞു. അധികൃതരുടെയും യു.എ.ഇയിലെ ഇന്‍കാസ് പ്രവര്‍ത്തകരുടെയും സുമനസ്സുകളുടെയും സഹകരണത്തോടെ മാസങ്ങളായി യു.എ.ഇയിലെ ആശുപത്രിവാസം അവസാനിപ്പിച്ച് യുവതിയെ ചൊവ്വാഴ്ച നാട്ടിലെത്തിച്ചതായും നാസര്‍ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു