ദുബൈ: വർക്കല ശ്രീനാരായണ കോളജ് പൂർവ വിദ്യാർഥി കൂട്ടായ്മ സ്നാക്കോസ് ‘നല്ലോണം 2023’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. എൻ.ടി.വി ചെയർമാൻ മാത്തുക്കുട്ടി കഡോൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സലീം സെയ്ദ് അധ്യക്ഷത വഹിച്ചു. 50 വർഷത്തിലേറെയായി പ്രവാസ ജീവിതം നയിച്ചുവരുന്ന സ്റ്റേജ് കലാം, സ്നാക്കോസ് സ്ഥാപക പ്രസിഡന്റ് രാധാകൃഷ്ണൻ, മണി സുകുമാരൻ എന്നിവരെ ആദരിച്ചു. സ്നാക്കോസ് കുടുംബാംഗങ്ങളുടെ കലാപ്രകടനങ്ങളും സംഗീതവിരുന്നും അരങ്ങേറി. ജനറൽ കൺവീനർ ഷാബു സുൽത്താൻ ആശംസയും സെക്രട്ടറി ഷിബു മുഹമ്മദ് സ്വാഗതവും വൈസ് പ്രസിഡന്റ് ലെക്കി നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു