വേദനകളിലേക്കുള്ള സഞ്ചാരമാണ് നോവലുകളെന്ന് എം. മുകുന്ദൻ. നിയമസഭാ പുസ്തകോത്സവത്തിന്റെ വേദിയിൽ ‘നോവലിന്റെ വഴികൾ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക സഞ്ചാരികളേക്കാൾ വലിയ സഞ്ചാരിയാണ് നോവൽ എന്ന് മുകുന്ദൻ പറഞ്ഞു. വിനോദത്തിനോ കണ്ടുപിടിത്തങ്ങൾക്കോ വേണ്ടിയല്ല നോവലുകൾ സഞ്ചരിക്കുന്നത്. എവിടെയാണോ മനുഷ്യൻ ദുഃഖിക്കുന്നത് അവിടേക്കാണ് നോവലിന്റെ സഞ്ചാരം. ദുഃഖിക്കുന്ന മനുഷ്യരോട് സഹതപിക്കാനും അവരോട് സംവദിക്കാനുമാണ് നോവലുകൾ യാത്ര ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എവിടെയൊക്കെ വലിയ ദുഃഖങ്ങളും ചൂഷണങ്ങളും ഉണ്ടായിട്ടുണ്ടോ അവിടെയെല്ലാം നോവൽ എന്ന സാഹിത്യരൂപം എത്തിച്ചേർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വിഭജന കാലത്ത് നിരവധി മനുഷ്യർ മരിച്ചുവീണപ്പോൾ ഭിഷം സാഹ്നിയുടെയും ഖുശ്വന്ത് സിങ്ങിന്റെയും നോവലുകൾ അവിടേക്കാണ് കടന്നു ചെന്നത്. എല്ലാവരാലും അവഹേളിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ വേദനയാണ് തകഴി ‘തോട്ടിയുടെ മകനി’ലൂടെ വായനക്കാരിൽ എത്തിച്ചത്.
Read also :സാഹിത്യത്തിലേക്ക് എത്തിച്ചത് കയ്പ്പ് നിറഞ്ഞ ബാല്യകാലം: സി വി ബാലകൃഷ്ണൻ