തിരുവനന്തപുരം: കേരളീയത്തിന്റെ ഭാഗമായി ടാഗോർ തിയേറ്ററിൽ നടക്കുന്ന ഫോർത്ത് എസ്റ്റേറ്റ് ആൻഡ് ബിയോണ്ട് മാധ്യമ പ്രദർശനത്തിന് മികച്ച പ്രതികരണം. കേരളത്തിലെ മാധ്യമങ്ങളുടെ ഭൂതകാലത്തെയും വർത്തമാനത്തെയും ഭാവിയെയും പ്രതിനിധീകരിക്കുന്ന ‘മൾട്ടി സെൻസറി എക്സിബിഷൻ’ കേരളത്തിലെ പത്ര മാധ്യമങ്ങളുടെ ചരിത്രം കോർത്തിണക്കിയുള്ളതാണ്.

അനലോഗിന്റെ കാലത്ത് നിന്ന് ആധുനികമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്തിലൂടെ കടന്നു പോകുന്ന മാധ്യമങ്ങളുടെ സഞ്ചാരത്തെയാണ് പ്രദർശനം അടയാളപ്പെടുത്തിയിരിക്കുന്ന. പത്രപ്രവർത്തകനും എഴുത്തുകാരനുമായ സബീൻ ഇക്ബാലാണ് പ്രദർശനം ക്യൂറേറ്റ് ചെയ്തിരിക്കുന്നത്.

മുദ്രാവാക്യങ്ങൾ, കാർട്ടൂണുകൾ, വാർത്താ ഫോട്ടോഗ്രാഫി, പഴയ പത്രങ്ങൾ, ചിത്രീകരണങ്ങൾ, ടെലിവിഷൻ, റേഡിയോ, വിആർ, ഡിജിറ്റൽ, എൻഎഫ്‌ടി ആർട്ട്, എഐ എന്നിവ ഉൾപ്പെടുന്ന പഴയതും പുതിയതുമായ മാധ്യമ രീതികളെ സംയോജിപ്പിച്ചാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. സന്ദർശകർക്ക് ചാനൽ വാർത്താവതരണം പരീക്ഷിക്കാനും വലിയ സ്‌ക്രീനിൽ സ്വയം കാണാനും പ്രദർശനത്തിന്റെ ഭാഗമായി അവസരമൊരുക്കിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















