തിരഞ്ഞെടുപ്പ് കമ്മീഷണറെ കാണാൻ അവസരം നൽകണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗ്യാനേഷ് കുമാറിനെ കാണണം. വോട്ടുചോരി വിഷയത്തിൽ സംസാരിക്കണം എന്ന് ആവശ്യം. കൂടിക്കാഴ്ചയില്ലാതെ സമരത്തിൽ നിന്ന് പിന്മാറില്ല. ഇക്കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ പ്രതിഷേധം തുടരുമെന്നും ബലപ്രയോഗത്തിലൂടെ വേണമെങ്കിൽ എന്നെ നീക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെ ഇരിക്കരുതെന്ന് പൊലീസ് പറയുകയാണെന്നും, പിന്നെ എവിടെ പോകുമെന്നും രാഹുൽ ചോദിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നിവേദനം നൽകാൻ നീക്കം നടക്കുകയാണ്. ഒരു മണിക്കുറിനുള്ളിൽ ഇവർ കമ്മീഷനെ കണ്ടേക്കുമെന്നാണ് സൂചന. നിലവിൽ ഇതിനായുള്ള നിവേദനം തയ്യാറാക്കുകയാണ്. എന്നാൽ ഇന്ത്യ സഖ്യ നേതാക്കൾ കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. ആകാശവാണി ഭവന് മുന്നിൽ കൂടുതൽ പൊലീസ് കൂടുതൽ വിന്യാസം. നടപടിക്ക് സാധ്യത. ആഭ്യന്തര സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായി സംസാരിച്ചതായി വിവരം. പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കൂടിക്കാഴ്ച സാധ്യമാകാതെ മടങ്ങിലെന്ന് പ്രിയങ്ക മറുപടടി നൽകി.
Story Highlights : protest will not end until meet gyanesh kumar rahul gandhi















