തിരുവനന്തപുരം: പാലസ്കീൻ ഐക്യദാർഢ്യ റാലിയുമായി ബന്ധപ്പെട്ട് കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിനെതിരെ ഉടൻ നടപടിയുണ്ടാകില്ല. വിവാദത്തിൽ കുറച്ചുകാര്യങ്ങളിൽ കൂടി വ്യക്തത വേണമെന്ന് അച്ചടക്ക സമിതി അദ്ധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
ഈ മാസം എട്ടിന് അച്ചടക്കസമിതി വീണ്ടും ചേർന്ന് മലപ്പുറത്തെ കൂടുതൽ നേതാക്കളെ കേൾക്കും, ആര്യാടൻ ഷൗക്കത്ത് സമിതിക്ക് ഒരു കത്തു തന്നു, അതിന് രഹസ്യസ്വഭാവമുണ്ട്. കുറച്ചു ആളുകളെക്കൂടി കേൾക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. റാലിയിൽ പങ്കെടുത്തവരുടെ ഭാഗവും കേൾക്കുമെന്നും തിരുവഞ്ചൂർ പറഞ്ഞു.
സിപിഎം ആര്യാടൻ ഷൗക്കത്തിനായി വെറുതെ വെള്ളം വച്ച് കാത്തിരിക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. സിപിഎം
അടുത്ത കാലത്ത് തൊട്ടതെല്ലാം കുഴപ്പത്തില്‍ ചാടുന്ന സ്ഥിതിയാണ്. യുഡിഎഫിലും കോണ്‍ഗ്രസിലും ആരെയും ഉന്നംവച്ച് സിപിഎം ഒരു കളിക്കും പോകണ്ട. നാശത്തിലേ കലാശിക്കൂ. മനോഹരമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തെ ക്ഷീണിപ്പിക്കാനാണ് സിപിഎം ശ്രമം. അതിലൊന്നും വീഴുന്ന കുട്ടികളല്ല ഞങ്ങള്‍. സിപിഎം വളരെ കഷ്ടപ്പെട്ട് ക്ഷണിച്ചുകൊണ്ടുപോയ കെവി തോമസിന്റെ അവസ്ഥയെന്താണെന്നും അദ്ദേഹം ചോദിച്ചു.
ഉത്തരവാദിത്തപ്പെട്ട പാർട്ടി പ്രവർത്തകനാണ് താനെന്നും തന്റെ പ്രവർത്തനങ്ങളിൽ പാർട്ടിക്ക് തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അത് മാറ്റൽ ആണ് പ്രധാനമെന്നും ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. പലസ്തീനിൽ നടക്കുന്നത് നിലനിൽപ്പിനായുള്ള പോരാട്ടമാണ്. എന്നും പലസ്തീനൊപ്പം നിന്ന പാരമ്പര്യമാണ് കോൺഗ്രസിന് ഉള്ളത്. പലസ്തീൻ ഐക്യദാർഢ്യവുമായി ബന്ധപ്പെട്ട നിലപാടിൽ മാറ്റം വരുത്തേണ്ട ഒരു സാഹചര്യവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















