ദുബായ്: ഡെലിവറി റൈഡര്‍മാര്‍ക്കായി ദുബായ് നഗരത്തില്‍ 40 ഓളം എയര്‍കണ്ടീഷന്‍ ചെയ്ത വിശ്രമകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നു. റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും റോഡപകട സാധ്യതകള്‍ കുറയ്ക്കുന്നതിനുമായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) യാണ് പദ്ധതിയുമായി രംഗത്തെത്തിയത്.
ഓണ്‍ലൈന്‍ ഓര്‍ഡര്‍ ലഭിക്കുന്നതിനനുസരിച്ച് സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചുനല്കാന് കടുത്ത വെയിലില്‍ പുറത്ത് ജോലി ചെയ്യുന്നവരെ ‘കൂളായി’ ജോലിചെയ്യാന്‍ സഹായിക്കുകയാണ് ആര്‍ടിഎ. പുതിയ ഓര്‍ഡറുകള്‍ക്കായി കാത്തിരിക്കുമ്പോഴും യാത്രയിലെ ഇടവേളകളിലും ഡെലിവറി റൈഡര്‍മാര്‍ക്ക് വിശ്രമകേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്താം.
സുഖപ്രദമായ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിനു വഴി ഡെലിവറി റൈഡര്‍മാരുടെ ജോലി കുറച്ചുകൂടി ആയാസരഹിതമാക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും സന്തോഷം വര്‍ധിക്കാനും സസഹായിക്കും. ഇതോടൊപ്പം ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും അനുസരിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കാനും കഴിയമെന്ന് ആര്‍ടിഎ കരുതുന്നു.
ഡെലിവെറൂ, നൂണ്, തലാബത്ത്, മറ്റ് കമ്പനികള്‍ എന്നിവയുടെ ആയിരക്കണക്കിന് ഡെലിവറി റൈഡര്‍മാര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദിവസവും ജോലി ചെയ്യുന്നുണ്ട്. ഫുഡ് ആന്റ് ബീവറേജസ് ഉത്പന്നങ്ങളാണ് കൂടുതലായി വിതരണം ചെയ്യുന്നത്. ഡെലിവറി ചെയ്യാനുള്ള ഓര്‍ഡര്‍ ഇല്ലാത്തപ്പോള്‍ ബൈക്ക് റൈഡര്‍മാര്‍ക്ക് ശരിയായി വിശ്രമിക്കാന്‍ ഈ കേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്താനാവും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു