മസ്കറ്റ്: ഒമാനിൽ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധനവ്. ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്തിന്റെ ബസ് വഴി സഞ്ചരിച്ചവരുടെ എണ്ണത്തിൽ വർധനവ്. ആ വർഷത്തെ ആദ്യത്തെ മൂന്ന് മാസത്തെ കണക്കുകൾ പരിശാധിക്കുമ്പോൾ 3145,545 ആളുകളാണ് ബസ് വഴി യാത്ര ചെയ്തത്. കഴിഞ്ഞ വർഷം ഇതേകലയാളവിൽ 2.1 ദശലക്ഷം യാത്രക്കാരാണ് പ്രതിദിനം സഞ്ചരിച്ചിരുന്നത്. പ്രതിദിനം 11,500ലധികം യാത്രക്കാർ ബസുകളെ ആശ്രയിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഈ വർഷത്തിന്റെ മൂന്നാംപാദത്തിലെ കണക്കുകൾ പരിശേധിക്കുമ്പോൾ 1,77,973 പേർ ഫെറി സർവിസുകൾ ഉപയോഗിച്ചിട്ടുണ്ട്. 2022ൽ കണക്കുകൾ പരിശോധിക്കുമ്പോൾ ഇത് 1,63,700 ആയിരുന്നു. ബസുകളിൽ ചരക്ക് സേവനം നടത്തുന്നുണ്ട്. ബസുകൾവഴി കയറ്റുമതി ചെയ്ത ചരക്കുകളുടെ എണ്ണം 18,000 ടണ്ണാണ്. 45,600 വാഹനങ്ങൾ ആണ് ഫെറി വഴി കയറ്റി അയച്ചത്.
ബസുകളിൽ യാത്ര ചെയ്യുന്ന ഒമാനികളുടെ എണ്ണം 34.98 ശതമാനം ആണ് ഫെറികളിൽ യാത്ര ചെയ്യുന്ന ഒമാനികളുടെ എണ്ണം 80.68 ശതമാനവുമാണ് . അതെസമയം മുവാസലകത്ത് കമ്പനിയുടെ സ്വദേശിവത്കരണ നിരക്ക് 93 ശതമാനമാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ബസുകളിലെ ആകെ യാത്രക്കാരിൽ 12.73 ശതമാനവും ഫെറികളിൽ 21.34 ശതമാനവും സ്ത്രീകളാണ്.
മുവാസലാത്ത് വിവിധ പദ്ധതികൾ ആണ് നടപ്പിലാക്കിയിരുന്നത്. പല തരത്തിലുള്ള പരഷ്കാരങ്ങൾ കൊണ്ടുവന്നത് യാത്രക്കാർക്ക് കൂടുതൽ സഹായമായി. ഒക്ടോബർ ഒന്ന് മുതൽ അബുദാബിയിലേക്കുള്ള ഒരു അന്താരാഷ്ട്ര സർവിസും മുവാസലാത്ത് ആരംഭിച്ചിരുന്നു. യു.എ.ഇയിലെ ബുറൈമി, അൽ ഐൻ വഴിയാണ് ബസ് സർവീസ് നടത്തുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു