ദോഹ: തൃശ്ശൂർ ജില്ല സൗഹൃദ വേദി നേതൃത്വത്തിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു. നുഐജയിൽ നടന്ന പരിപാടിയിൽ വേദി ഫസ്റ്റ് വൈസ് പ്രസിഡൻറ് ഷറഫ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റസാഖ് സ്വാഗതം പറഞ്ഞു. അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ വി.കെ. സലീം ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി വിഷ്ണു ജയറാം, ട്രഷറർ മുഹമ്മദ് റാഫി, ജനറൽ കോഓഡിനേറ്റർ മുഹമ്മദ് മുസ്തഫ എന്നിവർ കേരളപ്പിറവി ദിന സന്ദേശങ്ങൾ നൽകി സംസാരിച്ചു. വൈസ് പ്രസിഡന്റ് തോമസ്, കുടുംബ സുരക്ഷാ ചെയർമാൻ പ്രമോദ്, ഫിനാൻഷ്യൽ കൺട്രോളർ ജയാനന്ദ്, വനിതാ കൂട്ടായ്മ ചെയർപേഴ്സൻ റജീന സലിം, മറ്റു ഭാരവാഹികളായ മിനേഷ്, രാജേഷ്, ജയൻ കാട്ടുങ്ങൽ, അഷറഫ്, റാഫി അൽഖോർ, സുരേഷ്, ബിനോയ് ദാസ്, അഷറഫ്, മുബാറക് എന്നിവർ ആശംസകൾ അറിയിച്ചു. കുഞ്ഞുമൊയ്ദു നന്ദി അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു