ജിദ്ദ∙ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ മലയാളി യുവാവ് മരിച്ചു. കൊങ്ങന്നൂർ കിഴക്കേക്കര താഴെ കുന്നുമ്മൽ മോഹനന്റെ മകൻ കെ. മനേഷ് ( മിഥുൻ – 33 ) ആണ് മരിച്ചത്. ജിദ്ദ വിമാനത്താവളത്തിൽ എസ് ജി എസ് ഗൗണ്ട് ഹാന്റിലിങ് സ്ഥാപനത്തിൽ ബാഗേജ് ഓപ്പറേറ്ററായിരുന്നു. ജിദ്ദ സൗദി ജർമൻ ആശുപത്രിയിൽ തീവ്ര പരിചരണത്തിലിരിക്കെ ഇന്നലെയാണ് മരിച്ചത്.
ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് 10 ദിവസം വെന്റിലേറ്ററിലായിരുന്നു. ഇക്കഴിഞ്ഞ മാസം 24 ന് വൈകിട്ട് ഏഴോടെ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ക്ലിനിക്കിൽ എത്തിച്ചത്. തുടർന്ന് ജിദ്ദ ജർമൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരിച്ചു. കൊങ്ങന്നൂർ കിഴക്കേക്കര മോഹനന്റെയും പുഷ്പയുടെ മകനാണ് മനേഷ്. ഭാര്യ: അനഘ ചേലിയ, മകൻ: വിനായക് ( ഒരു വയസ് ), സഹോദരി: മഹിഷ വിജീഷ് (മുചുകുന്ന്).
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു