മസ്കത്ത് ∙ ഒമാനിലെ ഇബ്രിയിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ പാലക്കാട് ആലത്തൂർ സ്വദേശി ചെന്നൈ കോയമ്പഡ് വാസു മകൻ ദിനേശ് (45) മരിച്ചു. ബുധനാഴ്ച രാത്രി 7.30ന് ഇബ്രി, സജയുടെ എതിർവശമുള്ള റോഡിൽ വച്ചുണ്ടായ അപകടത്തെ തുടർന്നാണ് മരണം.
മാതാവ്: ദേവയാനി. ഭാര്യ: സുമി. മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കി ഇന്ന് രാത്രിയിലെ കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു