ബഹ്റെെൻ: രാജ്യത്തെ പൗരൻമാർക്കും വിദേശികൾക്കും മാർഗനിർദേശങ്ങളുമായി ബഹ്റെെൻ. അടിയന്തര സാഹചര്യങ്ങളിലും അത്യാവശ്യ ഘട്ടങ്ങളിലും സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി എന്തെല്ലാം തയ്യാറെടുപ്പുകൾ ആണ് നടത്തേണ്ടതെന്ന് പൗരന്മാരെയും താമസക്കാരെയും ബോധവത്കരിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് വേണ്ടിയുള്ള മാർഗനിർദേശങ്ങൾ നൽകാനുമായി പുതിയ ഓൺലൈൻ പോർട്ടൽ നിലവിൽ വന്നു.
ദേശീയ സിവിൽ പ്രൊട്ടക്ഷൻ പ്ലാറ്റ്ഫോം (www.ncpp.gov.bh) ആണ് നിലവിൽ വന്നിരിക്കുന്നത്. ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ആണ് പോർട്ടൽ ഉദ്ഘാടനം ചെയ്തത്. ജനങ്ങളുടെ സുരക്ഷ സംബന്ധിച്ച് വിവരങ്ങൾ നൽകാനും സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് എങ്ങനെ രക്ഷപ്പെടാം എന്നത് സംബന്ധിച്ച് ഒരു അവബോധം നൽകാനും ഈ പോർട്ടലിലൂടെ സാധിക്കും. മാർഗനിർദേശങ്ങൾ ഇംഗ്ലീഷിലും അറബിയിലും സെെറ്റിൽ നൽകിയിട്ടുണ്ട്. പൗരൻമാർക്കും വിദേശികൾക്കും ഇത് വായിക്കാവുന്നതാണ്.
അപകട സൈറണുകൾ കേൾക്കുമ്പോൾ എന്താണ് ചെയ്യേണ്ടത്. ദുരന്തങ്ങൾ സംവിച്ചാൽ പാലിക്കേണ്ട കാര്യങ്ങൾ എന്താണ്. അഭയം തേടാനുള്ള നടപടികൾ ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികൾ ഇവയെല്ലാം ആണ് സെെറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ നൽകിയാണ് ഇത്തരത്തിലൊരു സംരംഭം തുടങ്ങിയിരിക്കുന്നത്. എല്ലാത്തിനുമുള്ള സഹായമായി പുതിയ പ്ലാറ്റ്ഫോം സ്വീകരിക്കാമെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് സന്ദർശിക്കവെ മന്ത്രി പറഞ്ഞു. മുൻകരുതൽ നടപടികൾ ശക്തിപ്പെത്തിയാൽ അപകടസാധ്യതകൾ കുറയും.
പ്ലാറ്റ്ഫോമിന്റെ ആദ്യഘട്ടത്തിലെ പ്രവർത്തനങ്ങൾ ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഘട്ടം ഘട്ടമായി ഇത് മെച്ചപ്പെടുത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. തീപിടിത്തം, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, ഭൂകമ്പം, തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ വന്നാൽ എങ്ങനെ നടപടി സ്വീകരിക്കണം എന്നത് സംബന്ധിച്ചുള്ള നിർദേശങ്ങൾ പോർട്ടലിലുണ്ട്.
അടിയന്തര ഘട്ടങ്ങളിൽ കുടുംബത്തിന് ഒരുമിച്ചിരിക്കാൻ വേണ്ടി ഒരു മുറി വീട്ടിൽ പണിയണം. വീടിന്റെ താഴത്തെ നിലയിൽ മധ്യഭാഗത്തായിരിക്കണം ഈ സുരക്ഷ മുറി ഒരുക്കേണ്ടത്. എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്നതും ഭക്ഷണസാധനങ്ങളും വസ്തുക്കളും സൂക്ഷിക്കാൻ ഒതുക്കിവെക്കാൻ സാധിക്കുന്ന തരത്തിലാണ് ഈ മുറി ഒരുക്കിയിരിക്കുന്നത്.
ജനലുകളിൽ ഗ്ലാസും മെറ്റൽ ഉൾപ്പെടുന്ന ഫ്രെയിമുകളുമുണ്ടായിരിക്കണം. എമർജൻസി കിറ്റ്, ബാറ്ററി കൊണ്ട് പ്രവർത്തിക്കുന്ന റേഡിയാ, ടോർച്ച്, പ്ലാസ്റ്റിക് കവറുകൾ, ആന്റാസിഡുകൾ, പെയിൻ കില്ലറുകൾ എന്നിവയെല്ലാം ഇവിടെ ഒരുക്കണം. രാജ്യത്തെ യുവാക്കൾക്ക് പരിശീലനം നൽകും. അടിയന്തര ഘട്ടങ്ങളിൽ എങ്ങനെ നടപടികൾ സ്വീകരിക്കും എന്നത് സംബന്ധിച്ച് പരിശീലനം നൽകാനും പദ്ധതിയുണ്ട്. അടിയന്തര പ്രതികരണ സംവിധാനം കഴിഞ്ഞ ദിവസം ബഹ്റെെൻ പരീക്ഷിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ ഫോണുകളിൽ മെസേജ് അയച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു