വിശുദ്ധ അന്തോണീസിന്‍റെ നൊവേന ആരംഭിച്ചതിന്‍റെ പത്താം വാര്‍ഷികം നവംബര്‍ 7ന്

മെല്‍ബണ്‍ ∙ മില്‍പാര്‍ക്ക് സെന്‍റ് ഫ്രാന്‍സിസ് അസ്സീസി ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്‍റെ നൊവേന ആരംഭിച്ചതിന്‍റെ പത്താം വാര്‍ഷിക ആഘോഷം നവംബര്‍ 7ന് (ചൊവ്വാഴ്ച) വൈകുന്നേരം 5മണിക്ക് ജപമാലയോടു കൂടി ആരംഭിക്കുന്നു. ആഘോഷമായ പാട്ടുകുര്‍ബാനയും വിശുദ്ധ അന്തോണീസിന്‍റെ നൊവേനയും ദിവ്യകാരുണ്യ ആശീര്‍വാദവും ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് സ്കൂള്‍ ഹാളില്‍ സ്നേഹവിരുന്നും വിവിധ കലാപരിപാടികളും അരങ്ങേറും. തിരുക്കര്‍മ്മങ്ങളിലേക്കും വാര്‍ഷികാഘോഷങ്ങളിലേക്കും ഏവരെയും ക്ഷണിക്കുന്നതായി വാര്‍ഷികാഘോഷ കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News