ദോഹ∙ 13-ാമത് കത്താറ പരമ്പരാഗത പായ്ക്കപ്പൽ മേളയ്ക്ക് 28ന് തുടക്കമാകും.കത്താറ ബീച്ചിൽ ഡിസംബർ 2 വരെയാണ് മേള.
ഖത്തറിന്റെ സമുദ്രയാന പൈതൃകം പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള മേളയിൽ ചെറുതും വലുതുമായ പായ്ക്കപ്പലുകളുടെ പ്രദർശനത്തിന് പുറമേ സാംസ്കാരിക പരിപാടികൾ, കരകൗശല സാമഗ്രികളുടെ പ്രദർശനം, സമുദ്ര ഉൽപന്ന വിപണി, പായ്ക്കപ്പലുകളുടെ നിർമാണ ശിൽപശാല, സൗഹൃദ മത്സരങ്ങൾ എന്നിവയാണ് നടക്കുക.
പരമ്പരാഗത സമുദ്രകായിക ഇനങ്ങളുടെ വ്യത്യസ്ത മത്സരങ്ങളും നടക്കും.
തൊക്കെ രാജ്യങ്ങളാണ് ഇത്തവണ പങ്കെടുക്കുകയെന്ന് അധികൃതർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
സുരേഷ് ഗോപിക്കും പ്രധാനമന്ത്രിക്കും എതിരായ കത്തോലിക്കാ കോൺഗ്രസിന്റെ ലേഖനം തള്ളി തൃശൂർ അതിരൂപത
കഴിഞ്ഞ വർഷം ഫിഫ ലോകകപ്പിനോട് അനുബന്ധിച്ചായിരുന്നു പായ്ക്കപ്പൽ മേള എന്നതിനാൽ ആഗോള തലത്തിൽ നിന്നെത്തിയവർക്ക് ഖത്തറിന്റെ സമുദ്രയാന പൈതൃകം അടുത്തറിയാൻ കഴിഞ്ഞു. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾക്ക് പുറമേ ഇന്ത്യയും മേളയിൽ പങ്കെടുത്തിരുന്നു. 50 പവിലിയനുകളിലായി സമുദ്ര പൈതൃകവുമായി ബന്ധപ്പെട്ട അപൂർവ ശേഖരങ്ങൾ, കരകൗശല സാമഗ്രികൾ തുടങ്ങി വൈവിധ്യ കാഴ്ചകൾ സന്ദർശകരെ ആകർച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു