അബുദാബി/റിയാദ് ∙ ലോകത്തിലെ ഏറ്റവും മികച്ച 10 ടൂറിസം കേന്ദ്രങ്ങളിൽ യുഎഇയും സൗദി അറേബ്യയും ഇടംപിടിച്ചു. മധ്യപൂർവദേശ, വടക്കൻ ആഫ്രിക്കൻ മേഖലകളിൽ മാത്രമാണ് രാജ്യാന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനയുണ്ടായത്.
2019നെ അപേക്ഷിച്ച് ഈ വർഷം യുഎഇയിലും സൗദിയിലും രാജ്യാന്തര സന്ദർശകരുടെ എണ്ണത്തിൽ 14% വളർച്ച രേഖപ്പെടുത്തിയതായി ട്രാവൽ അനാലിസിസ് കമ്പനിയായ ഫോർവേഡ്കീസ് വ്യക്തമാക്കുന്നു.
കോവിഡ് മഹാമാരിക്കുശേഷം ആഗോള വിനോദസഞ്ചാര മേഖല ശക്തമായ തിരിച്ചുവരവാണ് നടത്തിവരുന്നതെന്നു സൂചിപ്പിച്ചു.
ഈ വർഷത്തെ ഏറ്റവും പുതിയ കണക്കനുസരിച്ച് ആഗോള റാങ്കിങിൽ സൗദി യ അഞ്ചാം സ്ഥാനത്തെത്തി. ആഗോള സഞ്ചാരികൾക്കു മുന്നിൽ വാതിൽ തുറന്ന സൗദി അറേബ്യ, രാജ്യത്തെ ടൂറിസം കേന്ദ്രമാക്കി അവതരിപ്പിക്കുന്നതിലും നിക്ഷേപം ആകർഷിക്കുന്നതിലും വൻ വിജയം നേടി. സമ്പദ്‌വ്യവസ്ഥ വൈവിധ്യവൽക്കരിക്കാനുള്ള ശ്രമങ്ങളും ആഗോള നിക്ഷേപകരെ സൗദിയിലേക്ക് ആകർഷിച്ചു. രാജ്യാന്തര ടൂറിസം റിപ്പോർട്ടുകളും അനുകൂല ഘടകങ്ങളായി. ഡൊമിനിക്കൻ റിപ്പബ്ലിക്, കൊളംബിയ, മെക്‌സിക്കോ, ഗ്രീസ് എന്നീ രാജ്യങ്ങളാണ് സൗദിയുടെ മുന്നിലുള്ളത്.
രാജ്യാന്തര വിനോദസഞ്ചാരികളുടെ വരവിൽ ആഗോളതലത്തിൽ എട്ടാം സ്ഥാനത്താണ് യുഎഇ. യുഎസ്, റഷ്യ, ചൈന എന്നിവിടങ്ങളിൽനിന്നുള്ള വിനോദ സഞ്ചാരികളാണ് കൂടുതലായി രാജ്യത്ത് എത്തിയത്. ഇന്ത്യയിൽനിന്നുള്ളവരുടെ ഒഴുക്കും വർധിച്ചുവരുന്നു. വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസ് വർധിപ്പിച്ചതും ടൂറിസിറ്റുകളുടെ വരവിനു ആക്കം കൂട്ടി.
സൗജന്യ ‘ബ്ലൂ ടിക്ക്’ വെരിഫിക്കേഷനെന്ന പേരിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം; പോലീസ് മുന്നറിയിപ്പ്
∙ കുറഞ്ഞ ചെലവ് സഞ്ചാരികളെ ആകർഷിച്ചു
ലളിത വീസ നടപടിക്രമങ്ങൾ, എളുപ്പത്തിൽ എത്തിച്ചേരാവുന്ന സ്ഥലം, താരതമ്യേന ചെലവ് കുറവ്, ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫ, ലോകത്തിലെ ഏറ്റവും നീളം കൂടിയ ഡ്രൈവറില്ലാ മെട്രോ, സപ്ത നക്ഷത്ര ഹോട്ടലായ ബുർജ് അൽ അറബ്, ഫ്യൂച്ചർ മ്യൂസിയം, ദുബായ് ഫ്രെയിം, എക്സ്പോ സിറ്റി, ഏറ്റവും വലിയ അക്വേറിയമായ സീവേൾഡ് അബുദാബി, നാഷനൽ അക്വേറിയം, ലോകോത്തര തീം പാർക്കുകളായ ഫെറാറി വേൾഡ്, യാസ് ഐലൻഡ്, വാർണർ ബ്രോസ് വേൾഡ്, ലുവ്റ് അബുദാബി മ്യൂസിയം, സ്നോ വേൾഡ് പാർക്ക്, അൽഐൻ ജബൽ ഹഫീത് തുടങ്ങി സഞ്ചാരികളുടെ ഇഷ്ട വിനോദ കേന്ദ്രങ്ങളുടെ പട്ടികയുടെ നീളമേറും.
ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്, ഖസൽ അൽ വത്തൻ ഉൾപ്പെടെ രാജ്യത്തിൻന്റെ സാംസ്കാരിക, പൈതൃക കേന്ദ്രങ്ങൾ ഒട്ടേറെയുണ്ട്.
നാലാം പാദത്തിൽ 2% അധിക വളർച്ചയാണ് യുഎഇ ലക്ഷ്യമിടുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു