റിയാദ് ∙ സൗദിയിൽ ചൊവ്വാഴ്ച വരെ ശക്തമായ മഴ, ആലിപ്പഴ വർഷം, ഇടിമിന്നൽ എന്നിവയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്നും സുരക്ഷിത സ്ഥലങ്ങളിലേക്കു മാറി താമസിക്കുന്നതാണ് ഉചിതമെന്നും അറിയിച്ചു. നീന്താനും കളിക്കാനുമായി വെള്ളക്കെട്ടിലേക്കു പോകരുതെന്നും മുന്നറിയിപ്പുണ്ട്. വിവരങ്ങൾക്ക് ഔദ്യോഗിക കേന്ദ്രങ്ങളുടെ അക്കൗണ്ടുകൾ മാത്രമേ ആശ്രയിക്കാവൂ എന്ന് അഗ്നിരക്ഷാ സേന അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു