ടെല്‍ അവീവ്: ഗാസയില്‍ അടിയന്തിര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് അറബ് രാജ്യങ്ങള്‍. സാധാരണക്കാരുടെ കൂട്ടക്കുരുതി അവസാനിപ്പിക്കമണമെന്നും ഇസ്രയേലിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അറബ് രാജ്യങ്ങളുടെ ആവശ്യത്തെ എതിര്‍ത്ത അമേരിക്ക ഈ നീക്കം ഹമാസിനെ കൂടുതല്‍ ശക്തമാകാന്‍ സഹായിക്കുമെന്ന് പ്രതികരിച്ചു. ബന്ദികളാക്കപ്പെട്ടവരുടെ മോചനം സാധ്യമാകുന്നത് വരെ വെടിനിര്‍ത്തല്‍ അജണ്ടയില്‍ ഇല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു.
ഇതിനിടെ ഗാസയിലെ ജബലിയ പ്രവിശ്യയിലെ സ്കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ നടത്തിയ മിസൈലാക്രമണത്തില്‍ 15 പേര് കൊല്ലപ്പെട്ടു. വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഗാസയില്‍ പതിനായിരക്കണക്കിന് പ്രക്ഷോഭകര്‍ തെരുവില്‍ പ്രതിഷേധം നടത്തി. തെക്കന്‍ ലെബനനെതിരായ കടന്നാക്രമണം ഇസ്രയേല്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ലെബനന് പ്രധാനമന്ത്രി നജീബ് മികാതി ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു