ദോഹ: യൂറോപ്പിൽ വിനോദ സഞ്ചാരികളുടെ പറുദീസയായ സ്വിറ്റ്സർലൻഡിന്റെ വിശേഷങ്ങളുമായി എക്സ്പോ വേദിയിൽ സ്വിസ് പവിലിയൻ തുറന്നു. ഒരു മാസം പിന്നിടുമ്പോഴാണ് കൃഷിയും സംസ്കാരവും വിനോദ സഞ്ചാരവും കൊണ്ട് ശ്രദ്ധേയമായ സ്വിറ്റ്സർലൻഡിന്റെ കഥകൾ പറയുന്ന പവിലിയന് തുടക്കമായത്.
ഖത്തറിലെ നിരവധി നയതന്ത്ര പ്രതിനിധികളുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും പാരിസ്ഥിതിക മേഖലയിലെ വിദഗ്ധരുടെയും സാന്നിധ്യത്തിൽ ഖത്തറിലെ സ്വിസ് എംബസിയാണ് പവിലിയൻ സന്ദർശകർക്കായി തുറന്നുകൊടുത്തത്.
സ്വിറ്റ്സർലൻഡിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ചരിത്ര പ്രദേശങ്ങൾ എന്നിവ സന്ദർശകർക്ക് പരിചയപ്പെടുത്തുന്ന പ്രമോഷനൽ ജാലകമാണ് സ്വിസ് പവിലിയൻ.ജനസംഖ്യാ വളർച്ചയുടെയും ജലം, ഊർജം, ഭക്ഷ്യവിഭവങ്ങൾ എന്നിവയുടെ വർധിച്ചുവരുന്ന ആവശ്യകതയുടെയും വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന സുസ്ഥിരമായ ഹരിതഭാവിക്കായി പുതിയൊരു കാഴ്ചപ്പാട് പവിലിയൻ വിഭാവനം ചെയ്യുന്നു.
രാജ്യത്തെ ഏറ്റവും പുതിയ കാർഷിക സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്ന ഭാഗമാണ് പവലിയനിലെ പ്രധാന സവിശേഷതകളിലൊന്ന്. കൂടാതെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ, പ്രകൃതി സൗന്ദര്യം എന്നിവയും പരിചയപ്പെടുത്തുന്നു. വിവിധ കണ്ടുപിടിത്തങ്ങൾ, ആധുനിക കാർഷിക രീതികൾ, സുസ്ഥിരത, കാലാവസ്ഥാ വ്യതിയാനത്തിനെതിരായ സംരംഭങ്ങൾ എന്നിവയും അവതരിപ്പിക്കുന്നു.
ഖത്തറിലെ അന്താരാഷ്ട്ര എക്സ്പോയിൽ പങ്കെടുക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും സ്വിസ് അംബാസഡർ ഫ്ലോറൻസ് ട്വിംഗുലി മാറ്റ്ലി പറഞ്ഞു. മരുഭൂമിയിൽ ആദ്യമായി നടക്കുന്ന ഇത്തരത്തിലുള്ള സുപ്രധാന പരിപാടിയാണെന്നും അവർ കൂട്ടിച്ചേർത്തു.നവീകരണ മേഖലയിലാണ് രാജ്യം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും, സുസ്ഥിരതയിലും ആധുനിക കൃഷിരീതികളിലും പരിസ്ഥിതി സംരക്ഷണ മേഖലകളിലുമാണ് രാജ്യം പ്രാധാന്യം നൽകുന്നതെന്നും ഫ്ലോറൻസ് മാറ്റ്ലി വ്യക്തമാക്കി.
കളമശ്ശേരി ബോംബ് സ്ഫോടനം: 3 പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ
സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിൽ നവീകരണം വഹിക്കുന്ന പ്രധാന പങ്കിനെക്കുറിച്ച് സ്വിറ്റ്സർലൻഡിന് ബോധ്യമുണ്ടെന്നും നവീകരണത്തിന്റെയും പുനരുപയോഗത്തിന്റെയും മേഖലയിലെ മുൻനിര രാജ്യമായ സ്വിറ്റ്സർലൻഡ് മികച്ച പാരിസ്ഥിതിക, കാർഷിക രീതികൾ ചർച്ച ചെയ്യാനും കൈമാറാനും ശ്രമിക്കുന്നുണ്ടെന്നും അവർ വിശദീകരിച്ചു.
പങ്കെടുക്കുന്ന രാജ്യങ്ങൾക്കും അന്താരാഷ്ട്ര സംഘടനകൾക്കും അവരുടെ സർഗാത്മക സംരംഭങ്ങൾ, കാർഷിക രീതികൾ, വൈവിധ്യമാർന്ന സംസ്കാരങ്ങൾ, സമ്പന്നമായ പൈതൃകം എന്നിവ പ്രദർശിപ്പിക്കാനും ലോകത്തിന് മുന്നിൽ പരിചയപ്പെടുത്താനുമുള്ള അവസരമാണിതെന്നും എക്സ്പോ 2023 മികച്ച അവസരമാണെന്നും അവർ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു