കേരള പബ്ലിക് സർവിസ് കമീഷൻ കാറ്റഗറി നമ്പർ 409-473/2023 വരെ തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ഒക്ടോബർ 30ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭിക്കും. ഒറ്റ തവണ രജിസ്ട്രേഷനും ഓൺലൈൻ അപേക്ഷയും നവംബർ 29 വരെ സമർപ്പിക്കാം.
തസ്തികകൾ
ജനറൽ റിക്രൂട്ട്മെന്റ്: സീനിയർ സയന്റിഫിക് അസിസ്റ്റന്റ്-ഫിസിയോളജി (മെഡിക്കൽ വിദ്യാഭ്യാസം), ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) കമ്പ്യൂട്ടർ സയൻസ്, മൈക്രോബയോളജിസ്റ്റ് (ബാക്ടീരിയോളജിസ്റ്റ്) (കേരള വാട്ടർ അതോറിറ്റി), ലൈബ്രേറിയൻ ഗ്രേഡ്-4 (സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി), ലബോറട്ടറി ടെക്നീഷ്യൻ (ഫാർമസി) (മെഡിക്കൽ വിദ്യാഭ്യാസം), പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വനിത പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ, ഇലക്ട്രീഷ്യൻ (മെഡിക്കൽ വിദ്യാഭ്യാസം), ട്രേഡ്സ്മാൻ (സാങ്കേതിക വിദ്യാഭ്യാസം), ലാബ് അസിസ്റ്റന്റ് (വാട്ടർ അതോറിറ്റി), പ്രയോറിറ്റി സെക്ടർ ഓഫിസർ, അസിസ്റ്റന്റ് മാനേജർ (ജനറൽ & സൊസൈറ്റി കാറ്റഗറി) (കേരള സ്റ്റേറ്റ് കോ-ഓപറേറ്റിവ് ബാങ്ക് ലിമിറ്റഡ്), അസിസ്റ്റന്റ് ഗ്രേഡ് 2 (ഹൗസിങ് ബോർഡ്), റെക്കോഡിങ് അസിസ്റ്റന്റ് (KSFDC), ജൂനിയർ മെയിൽ നഴ്സ് (മിനറൽസ് ആൻഡ് മെറ്റൽസ്), സ്റ്റെനോഗ്രാഫർ ഗ്രേഡ് – 4 (സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡ്), ഫീൽഡ് ഓഫിസർ (കോ-ഓപറേറ്റിവ് റബർ മാർക്കറ്റിങ് ഫെഡറേഷൻ), തയ്യൽ ടീച്ചർ (ഹൈസ്കൂൾ) (വിദ്യാഭ്യാസം), പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (സംസ്കൃതം, മലയാളം) (വിദ്യാഭ്യാസം), ക്ലർക്ക് (വിമുക്തഭടന്മാർക്ക് മാത്രം) (NCC/സൈനിക്ഷേമം), അസിസ്റ്റന്റ് ടൈം കീപ്പർ (അച്ചടിവകുപ്പ്), ലബോറട്ടറി അസിസ്റ്റന്റ് (ഹയർ സെക്കൻഡറി വിദ്യാഭ്യാസം), ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (വിമുക്തഭടന്മാർ മാത്രം) (NCC/സൈനികക്ഷേമം).
സ്പെഷൽ റിക്രൂട്ട്മെന്റ്: നോൺ വൊക്കേഷനൽ ടീച്ചർ ഫിസിക്സ് (സീനിയർ) (പട്ടികവർഗം) (ഹയർ സെക്കൻഡറി വിദ്യാഭ്യാസം) ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്-2 (പട്ടികവർഗം) (ഹെൽത്ത് സർവിസസ്) ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (എസ്.സി/എസ്.ടി & എസ്.ടി) (വിവിധ വകുപ്പുകൾ).
എൻ.സി.എ റിക്രൂട്ട്മെന്റ്: അസിസ്റ്റന്റ് പ്രഫസർ (പ്രൊസ്തോഡോണ്ടിക്സ്) (മെഡിക്കൽ വിദ്യാഭ്യാസം), അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ (മുസ്ലിം) എൽ.ഡി ക്ലർക്ക്-സൊസൈറ്റി കാറ്റഗറി (എസ്.സി) (കോ-ഓപറേറ്റിവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ), ഡ്രൈവർ (ജനറൽ കാറ്റഗറി) (ഒ.ബി.സി) (കോ-ഓപറേറ്റിവ് സെക്ടർ), ഹൈസ്കൂൾ ടീച്ചർ (അറബിക്) (ETB/OBC/SCCC/LC/AI/SC) (വിദ്യാഭ്യാസം), സ്റ്റാഫ് നഴ്സ് ഗ്രേഡ് -2 (മുസ്ലിം) (ഹെൽത്ത് സർവിസസ്), തയ്യൽ ടീച്ചർ (ഹൈസ്കൂൾ) (മുസ്ലിം/SC/SIUC നാടാർ) (വിദ്യാഭ്യാസം), ഫാർമസിസ്റ്റ് ഗ്രേഡ്-2 (ഹോമിയോ) (SCCC), ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദ) (SCCC), പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉർദു) (എസ്.ടി) (വിദ്യാഭ്യാസം), പ്യൂൺ/വാച്ച്മാൻ (SC/SCCC/HN/മുസ്ലിം/ലാറ്റിൻ കാത്തലിക്/ആംഗ്ലോ ഇന്ത്യൻ).
തസ്തികകൾ, ഒഴിവുകൾ, ശമ്പളം, സംവരണം, യോഗ്യത മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ മുതലായ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു