തിരുവനന്തപുരം: നദീതീര സംസ്കൃമതി അടയാളപ്പെടുത്തി മലയാളപ്പുഴ ഇന്നലെ ഏറെ ശ്രദ്ധേയമായി. ഇന്നലെ സായാഹ്നത്തിൽ നിശാഗന്ധിയിൽ കേരളത്തിലെ 44 നദികളും ആ തീരദേശങ്ങളിലെ രംഗ കലകളും വിഷ്വൽ റിയാലിറ്റി ഷോയായി അവതരിപ്പിക്കപ്പെട്ടു. 14 ജില്ലകളിലെ വാമൊഴി ശൈലികളെ അവലംബിച്ചുള്ള സവിശേഷ കൊറിയോഗ്രാഫിയും മലയാലപ്പുഴ യിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തി.
മാർഗി ഉഷയടക്കം വിവിധ കലകളിൽ ശാസ്ത്രീയവും പാരമ്പര്യപരവുമായി നൈപുണ്യമുള്ളവരാണ് ഓരോ നദീതീര സംസ്കൃതിയേയും അടയാളപ്പെടുത്തുന്ന ഗോത്ര, അനുഷ്ഠാന, നാടോടി, ക്ലാസിക്കൽ നവ നൃത്ത ശൈലികളിലൂടെ വിഷ്വൽ മീഡിയ സാദ്ധ്യതകളും സമന്വയിപ്പിച്ചാണ് വേദിയിൽ എത്തിച്ചത്.
പുഴകൾ അമ്മയായും, സഹോദരിയായും, പ്രണയിനിയായും പറയുന്ന ആദ്മഗതങ്ങളും നദിക്കാഴ്ചകളും മലയാള പുഴയിൽ ഉണ്ട്. നാടക ചലച്ചിത്ര സംവിധായകനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂർ രൂപകൽപ്പനയും സംവിധാനവും നിർവഹിച്ച മലയാലപ്പുഴ 44 നദികളെ കുറിച്ച് പല ദിക്കുകളിൽ നിന്നും പാടിവരുന്ന പാണന്മാരിൽ നിന്നുമാണ് തുടക്കം.
മഹാകവി പാലാ നാരായണന്മാരുടെ കേരളം വളരുന്നു എന്ന വിഖ്യാത കവിതയുടെ ദൃശ്യാവതരണത്തോടെയാണ് 150 ഓളം കലാപ്രതിഭകൾ ഒന്നിക്കുന്ന മലയാലപ്പുഴ എന്ന രണ്ടു മണിക്കൂർ ദൈർഘ്യമുള്ള കലാവിരുന്ന് പൂർണ്ണമാവുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു