ദുബായ്: യുഎഇയിലെ അല്‍ റുവയ്യയില്‍ മഴയത്ത് അപകടകരമായ രീതിയില്‍ വാഹനാഭ്യാസ പ്രകടനം നടത്തിയ 24 കാറുകളും ബൈക്കുകളും ദുബായ് പോലീസ് പിടിച്ചെടുത്തു. ഡ്രൈവര്‍മാര്‍ക്ക് 50,000 ദിര്‍ഹം പിഴ ചുമത്തി. അതിവേഗത്തില്‍ പായുന്ന പിക്കപ്പ് ട്രക്കുകളിലെയും ബൈക്കുകളിലെയും ചില യാത്രക്കാര്‍ വാഹനമോടിക്കുന്നതിനിടെ എഴുന്നേറ്റ് നില്‍ക്കുകയും ശരീരം പകുതി പുറത്തേക്ക് തൂക്കിയിടുകയുമൊക്കെ ചെയ്താണ് നിയമവിരുദ്ധമായ അഭ്യാസപ്രകടനങ്ങള്‍ നടത്തിയത്.
മഴയില്‍ അപകടകരമായ വാഹന സ്റ്റണ്ടുകള്‍ നടത്തുകയും അരാജകത്വം സൃഷ്ടിക്കുകയും ചെയ്ത ഡ്രൈവര്‍മാരെ പിടികൂടിയതായി ദുബായ് പോലീസിലെ ട്രാഫിക് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്റൂയി അറിയിച്ചു. 19 കാറുകളും അഞ്ച് മോട്ടോര്‍ സൈക്കിളുകളും പിടിച്ചെടുക്കുകയും ചെയ്തു.
അപകടകരമായി വാഹനമോടിക്കുന്ന വീഡിയോയും ഇന്ന് അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. മിന്നുന്ന നിയോണ്‍ ലൈറ്റുകള്‍ ഉപയോഗിച്ചും മറ്റും മോടി കൂട്ടി പരിഷ്കരിച്ച വാഹനങ്ങള്‍ ഉപയോഗിച്ചാണ് റോഡില്‍ സ്റ്റണ്ടിനിറങ്ങിയത്. ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിനെക്കുറിച്ച് ആവര്‍ത്തിച്ച് പോലീസ് മുന്നറിയിപ്പ് നല്‍കിവരുന്നതിനിടെ, അസ്ഥിരമായ കാലാവസ്ഥയില്‍ അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നത് ചിലര്‍ തുടരുകയാണെന്നും ഇത് ഗുരുതരമായ നിയമലംഘനമാണെന്നും മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്റൂയി പറഞ്ഞു.
ഒരാഴ്ച പാർട്ടി പരിപാടിയിൽ പങ്കെടുക്കരുത്’, ആര്യാടൻ ഷൗക്കത്തിന് കെ.പി.സി.സി വിലക്ക്
സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപായപ്പെടുത്തുന്ന വിധം ഡ്രൈവ് ചെയ്താല്‍ 2,000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും 60 ദിവസം വാഹനം പിടിച്ചെടുക്കുകയും ചെയ്യും. വാഹനം പിടിച്ചെടുത്താല്‍ ഡ്രൈവര്‍മാര്‍ക്ക് 50,000 ദിര്‍ഹം പിഴ ചുമത്താനും ട്രാഫിക് നിയമത്തില്‍ വ്യവസ്ഥയുണ്ട്.സ്റ്റണ്ടുകളില്‍ ഏര്‍പ്പെട്ട വാഹനങ്ങളിലെ 35 പേര്‍ക്ക് പിഴ ചുമത്തിയതായും അല്‍ മസ്റൂയി വെളിപ്പെടുത്തി. വാഹനാഭ്യാസം നടത്തിയ കുറ്റത്തിന് പുറമേ അശ്രദ്ധമായ ഡ്രൈവിങ്, ശബ്ദമലിനീകരണം, ഓടുന്ന കാറില്‍ നിന്ന് തല പുറത്തിടല്‍ തുടങ്ങിയ കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തിയെന്നും ട്രാഫിക് പോലീസ് മോധാവി അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു