തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് നമ്മുടേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിൽ വലിയ പങ്കാണ് വിജിലൻസ് നടത്തി വരുന്നത്. അഴിമതി കാണിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു വരുന്നുണ്ട്. പല സേവനങ്ങളും ഓൺലൈനായി ലഭിക്കാൻ അവസരം ഒരുക്കി. ഇത് അഴിമതിക്കുള്ള അവസരം കുറച്ചു എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് വിജിലൻസ് ബോധവത്ക്കരണവാരം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതിക്ക് വിരുത് കാട്ടുന്ന ഒറ്റപ്പെട്ട ഉദ്യോഗസ്ഥരുണ്ടെന്നും അവർക്കെതിരെ നടപടി എടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതിയിൽ ചെറുതോ വലുതോ എന്നില്ല, അഴിമതി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി കാണിക്കുന്നർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. അഴിമതിക്ക് കാരണമായ അവസരങ്ങൾ ഇല്ലാതാക്കണം. ഇതിനായാണ് ഓൺലൈൻ സേവനങ്ങൾ. എന്നാൽ അതിലും ചില പഴുതുകൾ ഉണ്ടായേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും കൃത്യമായി നടക്കുന്നതും പ്രധാനമാണ്. വിജിലന്‍സ് ആ ഭാഗങ്ങളും ശ്രദ്ധിക്കണം. ഉദ്യോഗസ്ഥ സംവിധാനത്തില്‍ ഫയലുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. അതില്‍ കാലതാമസം വരുന്നവരെ കണ്ടെത്തി നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















