തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ഹാജരാകാൻ നിർദേശിച്ച് സുരേന്ദ്രന് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകി. ഈ മാസം 14ന് രാവിലെ കൽപ്പറ്റയിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകാനാണ് നിർദേശിച്ചിട്ടുള്ളത്.
സുൽത്താൻ ബത്തേരി മണ്ഡലത്തിൽ സ്ഥാനാർഥിയാകാൻ സി.കെ.ജാനുവിനു പണം നൽകിയെന്ന കേസിലാണ് അന്വേഷണം.
2021 മാർച്ച് മാസം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ച് പത്തുലക്ഷവും സുൽത്താൻബത്തേരിയിൽ വെച്ച് 40 ലക്ഷവും സികെ ജാനുവിന് നൽകി എന്നാണ് ആരോപണം. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ആണ് പരാതിക്കാരൻ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















