തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥന്റെ ആത്മകഥ പ്രസിദ്ധീകരിക്കില്ല. ‘നിലാവു കുടിച്ച സിംഹങ്ങള്‍’ എന്ന പേരിലായിരുന്നു ആത്മകഥ തയ്യാറാക്കിയത്. കോപ്പി പിൻവലിക്കണമെന്ന് എസ് സോമനാഥ് പ്രസാധകരോട് നിർദ്ദേശിച്ചു.
താൻ ഐ.എസ്.ആർ.ഒ ചെയർമാനാകുന്നത് മുൻ ചെയർമാൻ കെ.ശിവൻ തടഞ്ഞു എന്ന പരാമർശം ആത്മകഥയിൽ ഉണ്ടായിരുന്നു. ആത്മകഥ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നാണ് എസ്.സോമനാഥൻ വ്യക്തമാക്കുന്നത്. വിവാദങ്ങള്‍ ഖേദകരമാണെന്നും അതിനാലാണ് പ്രസിദ്ധീകരണം വേണ്ടെന്നുവച്ചതെന്നും അദ്ദേഹം പറഞ്ഞു.
മുൻ ഐഎസ്ആർഒ ചെയർമാൻ കെ. ശിവനെതിരെ ഗുരുതര ആരോപണങ്ങളാണ് എസ്. സോമനാഥിന്‍റെ ആത്മകഥയിലുള്ളത്. താൻ ചെയർമാനാകാതിരിക്കാൻ കെ. ശിവൻ ശ്രമിച്ചെന്നും ചന്ദ്രയാൻ രണ്ട് പരാജയത്തിന് കാരണം പല നിർണായക പരീക്ഷണങ്ങളും പൂർത്തിയാക്കാതെ ദൗത്യം നടപ്പാക്കിയതാണെന്നുമാണ് ‘നിലാവ് കുടിച്ച സിംഹങ്ങൾ’ എന്ന പുസ്തകത്തിൽ സോമനാഥ് പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















