ഷാർജ: മുതിർന്ന കോൺഗ്രസ് നേതാവും കോൺഗ്രസ് പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവുമായ രമേശ് ചെന്നിത്തലയെ കുറിച്ച പുസ്തകം ‘രമേശ് ചെന്നിത്തല അറിഞ്ഞതും അറിയാത്തതും’ ഞായറാഴ്ച പ്രകാശനം ചെയ്യും. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേഴ്സ് ഫോറം ഹാളിൽ രാത്രി എട്ടിന് ഷാർജ റൂളേഴ്സ് ഓഫിസ് ചെയർമാൻ ശൈഖ് സാലിം അബ്ദുറഹ്മാൻ സാലിം അൽ ഖാസിമിയാണ് പ്രകാശനം നിർവഹിക്കുന്നത്.
മൈത്ര ഹോസ്പിറ്റൽസ് ചെയർമാൻ ഫൈസൽ കുട്ടിക്കോളൻ ആദ്യപ്രതി ഏറ്റുവാങ്ങും. ലുലു ഗ്രൂപ് ഫിനാൻഷ്യൽ ഹോൾഡിങ്സ് എം.ഡി അദീബ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, എലൈറ്റ് ഗ്രൂപ് ചെയർമാൻ ആർ. ഹരികുമാർ, ദുബൈ സിൽവർ ഹോം റിയൽ എസ്റ്റേറ്റ് എം.ഡി വി.ടി. സലീം, ഇൻകാസ് പ്രസിഡന്റ് മഹാദേവൻ വാഴശേരി തുടങ്ങിയവർ പങ്കെടുക്കും.
മുതിർന്ന മാധ്യമ പ്രവർത്തകനും വീക്ഷണം ഓൺലൈൻ ഡെപ്യൂട്ടി എഡിറ്ററുമായ സി.പി. രാജശേഖരനാണ് പുസ്തകത്തിന്റെ രചയിതാവ്. ചടങ്ങിൽ ഇൻകാസ് യു.എ.ഇ ഘടകത്തിന്റെ സമഗ്ര സംഭാനകൾക്കുള്ള മാധ്യമ പുരസ്കാരം സി.പി. രാജശേഖരന് നൽകുമെന്ന് മഹാദേവൻ വാഴശേരി അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു