മാർബിളിൽ കൊത്തിയെടുത്ത പ്രണയകൂടീരമെന്നാണ് താജ് മഹൽ വിശേഷിപ്പിക്കപ്പെടുന്നത്.സഞ്ചാരികൾക്കു താജ് മഹൽ എന്ന ലോകാത്ഭുതം പ്രിയപ്പെട്ട ഇടമാകുന്നതു നിത്യപ്രണയത്തിന്റെ സ്മാരകമെന്ന വിശേഷണം കൊണ്ടാണ്.കവിതകളും കഥകളും തുടങ്ങി താജ് മഹൽ പ്രധാന കഥാതന്തുവായ പ്രണയലേഖനങ്ങളും നിരവധിയാണ് പിറവി കൊണ്ടിരിക്കുന്നത്. കാലമെത്ര കഴിഞ്ഞാലും ഓരോ സഞ്ചാരിയെയും അത്രമേൽ ആകർഷിച്ച് കൊണ്ട് ആഗ്രയിൽ യമുനാ നദീക്കരയിൽ പ്രതാപത്തോടെ താജ് മഹൽ നില കൊള്ളുകയാണ്. ഈ അചഞ്ചലമായ ആകർഷണമാണ് സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമായി താജ് മഹലിനെ മാറ്റിയിരിക്കുന്നത്.
Read also: ആലുവ ബലാത്സംഗ കൊല: അസഫാക് ആലം കുറ്റക്കാരൻ; ശിക്ഷാ വിധി 9 ന്
യാത്ര എന്നത് ഓരോരുത്തരുടെയും ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ നിരവധിവിനോദസഞ്ചാര കേന്ദ്രങ്ങളും സ്മാരകങ്ങളും യാത്രികരെ ആകർഷിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ, ഇതിനെയെല്ലാംമറികടന്ന് താജ് മഹൽ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമായി മാറി. 2023ൽ സഞ്ചാരികളെ ഏറ്റവും അധികം ആകർഷിച്ച ഇടങ്ങളുടെ പട്ടികയിലാണ് താജ് മഹൽ രണ്ടാമതായി ഇടം പിടിച്ചത്. യാത്രാ വിദഗ്ദരായ ബൗൺസ് ആണ് വിവിധ കാര്യങ്ങളെ അപഗ്രഥിച്ച് പഠനം നടത്തിയത്. ഇതിനായി ലോകത്തിലെ സഞ്ചാരികളുടെ പ്രിയപ്പെട്ട നിരവധി സ്മാരകങ്ങളുടെ ഒരു പട്ടികയുണ്ടാക്കി. ഓരോ വർഷവും ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണം, പ്രവേശന നിരക്ക്, ഇൻസ്റ്റഗ്രാം പോസ്റ്റുകൾ, ട്രിപ് അഡ്വൈസറിലെ റേറ്റിങ് എന്നിവയാണ് വിലയിരുത്തലിനു വിധേയമാക്കിയത്. ഏതായാലും 7.60 എന്ന ലാൻഡ് മാർക് സ്കോറുമായാണ് താജ് മഹൽ ഏറ്റവും പ്രിയപ്പെട്ട രണ്ടാമത്തെ ഇടമായി തിരഞ്ഞെടുക്കപ്പെട്ടത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു