![manappuram]()
ബെംഗളൂരു∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ നിന്ന് ഒന്നരകോടിയോളം രൂപ തട്ടിയെടുത്ത മുൻ ജീവനക്കാരനെ പൊലിസ് അറസ്റ്റ് ചെയ്തു. എരുമേലി എടകടത്തി സ്വദേശി വടക്കേടത്ത് ഹൗസിൽ അർജുൻ സത്യൻ (36) ആണു പിടിയിലായത്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കോർപറേറ്റ് ഓഫിസിൽ വിഷ്വൽ മർച്ചന്റൈസിങ് വിഭാഗത്തിൽ അസിസ്റ്റന്റ് ജനറൽ മാനേജരായിരുന്നു അർജുൻ.
കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി അർജുൻ സാമ്പത്തിക ക്രമക്കേടുകൾ സ്ഥാപനത്തിൽ നടത്തിയിരുന്നു. ഇതു ജൂലൈ മാസത്തിൽ ഓഡിറ്റ് വിഭാഗം കണ്ടുപിടിച്ചു. തുടർന്നു സ്ഥാപനം നൽകിയ പരാതിയിൽ ബെംഗളൂരു പൊലീസ് കോഴിക്കോടുനിന്നും ബുധനാഴ്ച പ്രതിയെ പിടികൂടുകയായിരുന്നു. 14 ദിവസത്തേക്കു റിമാൻഡ് ചെയ്ത പ്രതിയെ ചോദ്യംചെയ്യലിനായി പൊലീസിനു വിട്ടുനൽകി.