തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്. നവംബർ ഏട്ടിനാണ് സംസ്ഥാനത്തെ റസിഡന്റ് ഡോക്ടർമാർ പണിമുടക്കുക.
എട്ടാം തീയതി അത്യാഹിത വിഭാഗം അടക്കം ബഹിഷ്കരിച്ചാണ് പിജി ഡോക്ടർമാരും ഹൗസ് സർജൻമാരും സമരം നടത്തുന്നത്. സ്റ്റൈപ്പന്റ് വർധന അടക്കം ആവശ്യപ്പെട്ടാണ് സമരം.
സെപ്റ്റംബർ 30ന് പിജി ഡോക്ടേഴ്സ് സൂചന പണിമുടക്ക് നടത്തിയിരുന്നു. അധികൃതർ തുടർ ചർച്ചയ്ക്ക് തയ്യാറാകാത്തതിനെ തുടർന്നാണ് സമ്പൂർണ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഡെന്റൽ-മെഡിക്കൽ പിജി ഡോക്ടേഴ്സും, ഹൗസ് സർജൻസും പണിമുടക്കിൻ്റെ ഭാഗമാകും. പണിമുടക്ക് സംബന്ധിച്ച കേരള മെഡിക്കൽ പോസ്റ്റ് ഗ്രാറ്റുവേറ്റ് അസോസിയേഷൻ്റെ ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും.
ഈ വർഷം ആദ്യം ഡോക്ടർ വന്ദനാ ദാസ് ജോലി സ്ഥലത്ത് കൊല്ലപ്പെട്ടതിന് പിന്നാലെ ഡോക്ടർമാർ സമരം നടത്തിയിരുന്നു. ആരോഗ്യ പ്രവർത്തകർക്ക് ജോലി സ്ഥലത്ത് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















