മനാമ ∙ സൂപ്പർ മാർക്കറ്റിനെ വെല്ലുന്ന ഒരു മാർക്കറ്റ് ഉണ്ട് ബഹ്റൈനിൽ ഗുദൈബിയയിൽ. മാർക്കറ്റ് എന്ന് പറയുന്നതിനേക്കാൾ മാർക്കറ്റുകൾ എന്ന് പറയുന്നതാവും ശരി. ഗുദൈബിയ പൊലീസ് സ്റ്റേഷന്റെ എതിർഭാഗത്തുള്ള റോഡിൽ നിന്ന് ഹൂറയിലേക്കുള്ള വഴിയിലാണ് ഈ സൂപ്പർമാർക്കറ്റ്.
ഇലക്ട്രോണിക് സാധനങ്ങൾ മുതൽ ഉപയോഗിച്ച ഷൂസുകളും ചെരിപ്പുകളും വരെ ഈ മാർക്കറ്റുകളിൽ ലഭിക്കും. രാവിലെ മുതൽ ചില കടകൾ സജീവമാണെങ്കിലും വൈകിട്ട് നാല് മുതൽ അർധരാത്രിവരെയാണ് മാർക്കറ്റിലെ കച്ചവടം. ദൂരെ ദിക്കിൽ നിന്ന് വരെ ആളുകൾ ഇവിടേക്ക് സാധനങ്ങൾവാങ്ങാൻ എത്താറുണ്ട്. ഉപയോഗിച്ച സാധനങ്ങൾ ആണെങ്കിലും തിരഞ്ഞുപിടിച്ചാൽ വേറെ ഒരിടത്തും ലഭ്യമല്ലാത്ത പല നിത്യോപയോഗ സാധനങ്ങളും ഇവിടെ ലഭ്യമാകും എന്നതാണ് ഈ മാർക്കറ്റിന്റെ പ്രത്യേകത.
ബഹ്റൈനിൽ കുടുംബ സമേതം താമസിക്കുന്നവർ പ്രവാസം മതിയാക്കി പോകുമ്പോൾ ഉപേക്ഷിക്കപ്പെടുന്ന സാധനങ്ങൾ തുച്ഛ വിലയ്ക്ക് എടുക്കുന്നവരാണ് ഈ ‘സൂപ്പർ മാർക്കറ്റി’ലെ ‘പർച്ചേസ് മാനേജർമാർ’. ആകസ്മികമായി ജോലി നഷ്ടപ്പെടുമ്പോഴോ അല്ലെങ്കിൽ വളരെ പ്രധാനമായ കാര്യങ്ങൾക്ക് വേണ്ടി പ്രവാസം അവസാനിപ്പിക്കേണ്ടിവരുന്നതോ ആയ സന്ദർഭങ്ങളിൽ പലർക്കും ഗൃഹോപകരണങ്ങൾ അടക്കം നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയാതെ വരാറുണ്ട്. ചിലർ അവ സുഹൃത്തുക്കൾക്ക് കൈമാറും. ചിലർക്ക് അതിനും സമയം കിട്ടി എന്ന് വരില്ല. വീട് തന്നെ ഉപേക്ഷിച്ചാണ് നാട്ടിലേക്കുള്ള പാലായനം. അത്തരം വീടുകൾ ഉടമകൾ പുതിയ താമസക്കാർക്ക് വേണ്ടി കൊടുക്കുമ്പോൾ വീട്ടുകാർ ഉപയോഗിച്ച നിത്യോപയോഗ സാധനങ്ങൾ പലതും ലഭിക്കും. അവയൊക്കെയും ഉപയോഗിച്ച സ്ഥാനങ്ങൾ വിൽക്കുന്ന മാർക്കറ്റുകളിലേക്ക് തുച്ഛവിലയ്ക്കോ സൗജന്യമായോ നൽകുന്നു. അത് കൊണ്ട് തന്നെ ബ്രാൻഡഡ് ഇനങ്ങൾ വരെ തുച്ഛമായ വിലയിൽ ഇവിടെ നിന്നും ലഭിക്കും എന്നതും ഈ മാർക്കറ്റിനെ ജനകീയമാക്കുന്നു.
∙ ബാച്ചിലർമാരുടെ പറുദീസ
ബഹ്റൈനിൽ ചെറിയ ശമ്പളത്തിൽ ജോലി ലഭിച്ച് ബാച്ചിലർമാരായി ജീവിക്കുന്നവർക്ക് ഏറ്റവും അനുഗ്രഹമാണ് ഗുദൈബിയയിലെ ഉപയോഗിച്ച സാധനങ്ങളുടെ മാർക്കറ്റ്. ഭക്ഷണം കഴിക്കുന്ന പാത്രങ്ങളും പ്രഷർ കുക്കർ ഗ്യാസ് സ്റ്റൗ, മിക്സി അടക്കമുള്ള ഗൃഹോപകരണങ്ങളും ഇവിടെ തുച്ഛമായ വിലയ്ക്ക് ലഭ്യമാകും. ഇനി കിടക്കാനുള്ള കട്ടിലും കിടക്കയും, സൈക്കിളും ഇവിടെയുള്ള കടകളിൽ ഒന്ന് കയറിയിറങ്ങിയാൽ ഉറപ്പായും ലഭിക്കും. ഇവിടെ നിന്ന് വാങ്ങിയ ഗൃഹോപകരണങ്ങൾ മാത്രം ഉപയോഗിച്ച് ജീവിക്കുന്ന ബംഗ്ലാദേശി സ്വദേശികൾ ഇത്തരം മാർക്കറ്റുകളുടെ സ്ഥിരം ഉപയോക്താക്കളാണ്.
കോഴിക്കോട് ഫർണിച്ചർ ഗോഡൗണിൽ തീപിടിത്തം
∙ബ്രാൻഡഡ് ഇനങ്ങൾ തുച്ഛവിലയ്ക്ക്
ഉപയോഗിച്ച സാധനങ്ങൾ ആണെങ്കിലും ചില ഇനങ്ങൾ ബ്രാൻഡഡ് ആയവയും ഇവിടെ ലഭ്യമാകും. അമേരിക്കൻ നേവി ഉദ്യോഗസ്ഥർ വളരെയധികം താമസിക്കുന്ന ജു ഫെയർ പോലുള്ള പ്രദേശങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന വില കൂടിയ വസ്ത്രങ്ങളും സ്യൂട്ടുകളും ബ്രാൻഡഡ് ഷൂസ് എന്നിവയും ഈ മാർക്കറ്റിൽ ചെറിയ വിലയിൽ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നതെന്ന് ഗുദൈബിയയിൽ കോൾഡ് സ്റ്റോർ നടത്തുന്ന മലയാളി പറഞ്ഞു. പലപ്പോഴും സൗജന്യമായി ലഭിക്കുന്ന കിടക്കകളും ബെഡ് ഷീറ്റുകളും പോലും വിറ്റഴിയുന്നുണ്ട്. കടകളുടെ മുൻവശത്തുള്ള റോഡിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന വിധത്തിൽ സാധനങ്ങൾ പ്രദർശിപ്പിക്കുന്നതിനെതിരെ പലപ്പോഴും നഗരസഭാ അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും ഈ പ്രവണത തുടരുന്നതായും മറ്റു വ്യാപാരികൾ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു