കോഴിക്കോട്: ആക്രമണങ്ങളെ ചെറുക്കുന്നത് ഭീകരതയല്ലെന്നും അതിനാൽ ഫലസ്തീനികൾക്ക് പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും കെ.എൻ.എം വൈസ് പ്രസിഡന്റും കോഴിക്കോട് പാളയം ചീഫ് ഇമാമുമായ ഡോ. ഹുസൈൻ മടവൂർ. പാളയം പള്ളിയിൽ ജുമുഅ ഖുതുബ പ്രഭാഷണത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ഏഴര പതിറ്റാണ്ട് കാലമായി ഫലസ്തീനികൾ സയണിസത്തിന്റെ ക്രൂരതയാൽ കഷ്ടപ്പെടുകയാണ്. ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ യുദ്ധം ചെയ്യുന്ന ഫലസ്തീനികൾ സ്വാതന്ത്ര്യ സമര പോരാളികളാണ്. അതിനാൽ അവർ ഭീകരവാദികളല്ല. എന്താണ് ഭീകരത എന്നതിന് ലോകം അംഗീകരിച്ച നിർവചനമുണ്ട്. അതുകൊണ്ടാണ് ഐക്യരാഷ്ട്ര സഭ ഇതുവരെ ഫലസ്തീനിൽ പൊരുതുന്ന ഒരു പാർട്ടിയെയും ഭീകരപട്ടികയിൽ ഉൾപ്പെടുത്താതിരുന്നത്.