കോഴിക്കോട്: കോഴിക്കോട് പള്ളിക്കണ്ടിയില്‍ ഫര്‍ണിച്ചര്‍ യൂണിറ്റില്‍ തീപിടിത്തം. ആറു അഗ്നിരക്ഷാ യൂണിറ്റുകളെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. ആളാപയമില്ല. വൈകുന്നേരമാണ് ഫര്‍ണിച്ചര്‍ യൂണിറ്റില്‍ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്നും തീ ഉയരുന്നത് കണ്ടാണ് വിവരം അറിയുന്നത്. പെട്ടെന്ന് തീപടരുകയായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു.
ഫർണിച്ചർ ജോലി ചെയ്യുന്ന ജീവനക്കാർ താമസിക്കുന്നിടത്ത് നിന്നാണ് ആദ്യം തീ ഉയർന്നത്. പിന്നാലെ താഴേക്കും തീ പടരുകയായിരുന്നു. ഇവിടെ ഉണ്ടായിരുന്ന പാചകവാതക സിലിണ്ടറുകൾ തൊഴിലാളികൾ ഉടൻ തന്നെ പുറത്ത് എത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സെത്തി രണ്ടു മണിക്കൂറെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു