ഡൽഹി: തെലങ്കാന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണച്ച് വൈ.എസ്.ആർ.ടി.പി. തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും കോൺഗ്രസിന്റെ വോട്ടുകൾ നഷ്ടപ്പെടാതിരിക്കാനാണ് വിട്ടുനിൽക്കുന്നതെന്നും വൈ.എസ്.ആർ.ടി.പി അധ്യക്ഷ വൈ.എസ് ശർമിള അറിയിച്ചു. കോണ്‍ഗ്രസിന് അനുകൂലമാകുന്ന വോട്ടുകള്‍ ഭിന്നിക്കുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും അവർ വ്യക്തമാക്കുന്നു.
ബി.ആർ.എസിനെതിരെ ഇവർ മത്സരിച്ചു കഴിഞ്ഞാൽ തങ്ങളുടെ വോട്ടുകൾ ഭിന്നിച്ചു പോകാനുള്ള സാധ്യതയുണ്ട്. ഇത് കോൺഗ്രസിന് വലിയ രീതിയിൽ തിരിച്ചടിയാകും. അതുകൊണ്ട് തന്നെ തങ്ങൾ ഇത്തവണ മത്സരിക്കുന്നില്ല. തങ്ങളുടെ പൂർണ പിന്തുണയും കോൺഗ്രസിന് നൽകുമെന്നും വൈ.എസ് ശർമിള വ്യക്തമാക്കി.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ ഇളയ സഹോദരി ശർമ്മിളയെ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ എത്തിക്കാനുള്ള ശ്രമം നടന്നിരുന്നെങ്കിലും ചർച്ചകള്‍ ഫലം കാണാതെ പോകുകയായിരുന്നു. ‘വൈ എസ് ആർ തെലങ്കാന പാർട്ടി വളരെ സുപ്രധാനമായ ഒരു തീരുമാനമെടുത്തിരിക്കുന്നു. ബി ആർഎ സിന്റെ പരാജയം ആസന്നമാണ്. ഈ സമയത്ത് കോൺഗ്രസ് പാർട്ടിക്ക് ഒരു സാധ്യതയുണ്ടെന്ന് തോന്നുന്നു. ഈ സമയത്ത് ഭരണവിരുദ്ധ വോട്ടുകളുടെ ഏതെങ്കിലും വിഭജനം കെ സി ആറിനെ താഴെയിറക്കുന്നതിന് തടസ്സമാകും. ” ശർമിള പറഞ്ഞു.
ചന്ദ്രശേഖ റാവുവിന്റെ നേതൃത്വത്തിലുള്ള ബി ആർ എസിന്റെ അഴിമതിയും ജനവിരുദ്ധവുമായ ഭരണം അവസാനിപ്പിക്കാനാണ് തന്റെ പാർട്ടി “ത്യാഗം” ചെയ്യാന്‍ തീരുമാനിച്ചതെന്നും അവർ വ്യക്തമാക്കി. “പല സർവേകളും ഗ്രൗണ്ട് റിപ്പോർട്ടുകളും അനുസരിച്ച്, നിയമസഭാ തിരഞ്ഞെടുപ്പിലെ ഞങ്ങളുടെ പങ്കാളിത്തം പല മണ്ഡലങ്ങളിലും കോൺഗ്രസിന്റെ വോട്ട് വിഹിതത്തെ നേരിട്ട് ബാധിക്കുമെന്ന് തോന്നിയിട്ടുണ്ട്. അതിനാൽ, തെലങ്കാന നിയമസഭയിൽ മത്സരിക്കാതിരിക്കാനുള്ള ത്യാഗം സഹിക്കാൻ വൈ എസ് ആർ തെലങ്കാന പാർട്ടി തീരുമാനിച്ചു. തെരഞ്ഞെടുപ്പുകൾ, സംസ്ഥാനത്തിന്റെ വിശാലതാൽപ്പര്യം മുൻനിർത്തിയും ജനങ്ങളുടെ വലിയ ലക്ഷ്യം അഭിസംബോധന ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി ഈ സുപ്രധാന തീരുമാനം എടുക്കാൻ ഞാൻ തയ്യാറാണ്,” ശർമ്മിള പ്രസ്താവനയില്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















