ഫിലാഡൽഫിയ: വേൾഡ് മലയാളി കൗൺസിൽ പെൻസിൽവേനിയ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച നടക്കുന്ന കലാമാമാങ്കം “റിഥമിക 23’ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
ഡാൻസ്, സ്റ്റാൻഡ് അപ്പ് കോമഡി, ലൈവ് വാദ്യമേളങ്ങളുടെ കൂടിയ ഗാനമേള എന്നിവ പരിപാടിയുടെ പ്രത്യേകതകൾ ആണ്. ചേർപേഴ്സൺ സിനു നായർ, പ്രസിഡന്റ് റെനി ജോസഫ്, സെക്രട്ടറി ഡോ. ബിനു ഷാജിമോൻ, ട്രഷറർ ഡോക്ടർ ആനി എബ്രഹാം, കൺവീനർ അർഷിദ ശ്രീജിത്ത്, സോയ നായർ എന്നിവരുടെനേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി ക്രമീകരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.
ഫിലാഡൽഫിയയിലും പരിസരപ്രദേശങ്ങളിലുമുള്ള വ്യവസായ പ്രമുഖരുടെ അകമഴിഞ്ഞ സഹായം ഈ പ്രോഗ്രാമിന് ലഭിച്ചതായി പ്രസിഡന്റ് റെനോ ജോസഫ്, ചെയർപേഴ്സൺ സിനു നായരും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അവരോടുള്ള പ്രത്യേകം നന്ദിയും പ്രസിഡന്റ് തദവസരത്തിൽ അറിയിച്ചു. പ്രോഗ്രാമിന് ഒരാഴ്ച മുമ്പ് തന്നെ ഒരുക്കങ്ങൾ പൂർത്തിയായി എന്നതും പൊതുസമ്മേളനം ഇല്ല എന്നതും പരിപാടിയുടെ മാത്രം പ്രത്യേകതയാണ് എന്ന് കൺവീനർ അർഷിദ ശ്രീജിത്തും സോയ നായരും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
50 ഡോളറിന്റെ വിഐപി ടിക്കറ്റും 20 ഡോളറിന്റെ ടിക്കറ്റും ആണ് പ്രവേശനത്തിനായി നിശ്ചയിച്ചിരിക്കുന്നത്. ടിക്കറ്റ്കൗണ്ടർഫോയിൽ നിന്നും നറുക്കെടുപ്പ് നടത്തി വിജയികളെ കണ്ടെത്തുന്നതാണ്.
ഒന്നാം സമ്മാനം ഗ്ലോബൽട്രാവൽസ് സ്പോൺസർ ചെയ്യുന്ന ഇന്ത്യയിലേക്കുള്ള റൗണ്ട് ട്രിപ്പ് വിമാനടിക്കറ്റ് ആണ്. ടിക്കറ്റുകൾ വാങ്ങിയും സ്പോൺസർ ചെയ്തും സഹകരിച്ച എല്ലാവരോടുമുള്ള നന്ദി സെക്രട്ടറി ഡോ. ബിനു ഷാജിമോൻ, ട്രഷറർ ഡോ. ആനി എബ്രഹാമും അറിയിച്ചു.
ഇതിൽനിന്ന് ലഭിക്കുന്ന തുക നാട്ടിലുള്ള അനാഥരെ സംരക്ഷിക്കുന്ന ഗിൽഗാൽ എന്ന സ്ഥാപനത്തിന് കൊടുക്കുന്നതും ബാക്കി തുക ഒരു വിവാഹ സഹായ പദ്ധതിക്കായികൊടുക്കുന്നതും ആണ്.
എല്ലാ മലയാളി സുഹൃത്തുക്കളും ഈ പ്രോഗ്രാമിൽ വന്ന് സംബന്ധിച്ച് ഒരു വൻവിജയമാക്കി തീർക്കണമെന്ന് സംഘാടകർ അറിയിച്ചു. എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു