ഷാർജ ∙ മംഗലാപുരം എൻഐടിടിഇ സർവകലാശാല സംഘടിപ്പിച്ച ഇന്റർ കൊളീജിയറ്റ് ഭാരോദ്വഹന മത്സരത്തിൽ (93 കെ.ജി) പത്തനംതിട്ട സ്വദേശി നെവിൽ തോമസിന് സ്വർണ മെഡൽ. ഇന്റർ യൂണിവേഴ്സിറ്റി മത്സരത്തിനും യോഗ്യത നേടി.
എൻഐടിടിഇ യൂണിവേഴ്സിറ്റി ബി.പി.ടി വിദ്യാർഥിയായ നെവിൽ അജ്മാനിൽ താമസിക്കുന്ന തിരുവല്ല ഓതറ കീക്കാട്ടിൽ അലക്സ് കീക്കാട്ടിലിന്റെയും റിൻസിയുടെയും മകനാണ്. ഷാർജ എമിറേറ്റ്സ് നാഷനൽ സ്കൂൾ പൂർവ വിദ്യാർഥിയാണ്. കേരള, കർണാടക സംസ്ഥാനങ്ങൾ സംഘടിപ്പിച്ച ക്ലാസിക് ബെഞ്ച് പ്രസ് മത്സരങ്ങളിൽ രണ്ടാം സ്ഥാനം നേടിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു