റായ്പുര്‍: അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഛത്തിസ്ഗഡിനെ സമ്പൂർണ്ണ വികസിത സംസ്ഥാനമാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ച് ബിജെപിയുടെ പ്രകടനപത്രിക. വെള്ളിയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് റായ്പുരില്‍ പ്രകടനപത്രിക അവതരിപ്പിച്ചത്.
ബിജെപിയുടെ പ്രകടനപത്രിക വെറും പ്രകടനപത്രികയല്ലെന്നും അത് തങ്ങള്‍ക്ക് ഒരു പ്രമേയ കത്താണെന്നും അമിത് ഷാ പറഞ്ഞു. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ ഛത്തീസ്ഗഡിനെ സമ്ബൂര്‍ണ വികസിത സംസ്ഥാനമാക്കി മാറ്റുമെന്ന് താൻ ഇവിടുത്തെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റായ്പുരിലെ കുഷാഭൗ താക്കറെ കോംപ്ലക്സിലെ ബിജെപി സംസ്ഥാന കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ അമിത് ഷായെ കൂടാതെ ഛത്തീസ്ഗഡ് ബിജെപി ഇൻചാര്‍ജ് ഓം മാത്തൂര്‍, സംസ്ഥാന അധ്യക്ഷൻ അരുണ്‍ സോ, മുൻ മുഖ്യമന്ത്രി രമണ്‍ സിംഗ് എന്നിവരും പങ്കെടുത്തു.
#WATCH | Raipur | Union Home Minister Amit Shah releases BJP’s manifesto for Chhattisgarh for the upcoming Assembly election in the state. pic.twitter.com/QgYc3t9hhC
— ANI (@ANI) November 3, 2023
പാവപ്പെട്ടവര്‍ക്ക് വീട്, കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തല്‍, മധ്യപ്രദേശിലെ ‘ലാഡ്‌ലി ലക്ഷ്മി’ മാതൃകയിലുള്ള പദ്ധതികള്‍ തുടങ്ങിയവയാണ് ബിജെപി പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നത്.
Read also:കോടതിയിൽ ‘മൈ ലോഡ്’ എന്ന് അഭിസംബോധന: അനിഷ്ടം രേഖപ്പെടുത്തി സുപ്രീം കോടതി ജഡ്ജി
വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ, തൊഴിലുറപ്പ് എന്നിവയും പ്രകടന പത്രികയിലെ നിര്‍ണായക വാഗ്ദാനങ്ങളാകുമെന്ന് പ്രതീക്ഷിക്കുന്നു.സമഗ്ര വികസനം, മെച്ചപ്പെട്ട ജീവിത നിലവാരം, സംസ്ഥാനത്തിന്‍റെ സാമ്ബത്തിക പുരോഗതി തുടങ്ങിയ വിഷയങ്ങളെ അഭിസംബോധന ചെയ്ത് ഛത്തീസ്ഗഡിലെ ജനങ്ങളുടെ പ്രതീക്ഷകളെയാണ് തങ്ങളുടെ പ്രകടനപത്രികയില്‍ പ്രതിഫലിപ്പിക്കുന്നതെന്ന് ബിജെപി സംസ്ഥാന നേതൃത്വം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു