രാജസ്ഥാനില്‍ വിവിധ ഇടങ്ങളില്‍ ഇഡി റെയ്ഡ് : ജല്‍ ജീവന്‍ മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ടെന്ന് വിശദീകരണം

ജയ്പൂര്‍: ജല്‍ ജീവന്‍ മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാജസ്ഥാനില്‍ വിവിധയിടങ്ങളിലായി റെയ്ഡ് നടത്തി.

സംസ്ഥാന തലസ്ഥാനമായ ജയ്പൂരിലെ മൊത്തം 25 സ്ഥലങ്ങളും ദൗസ, പിഎച്ച്ഇ ഡിപ്പാര്‍ട്ട്മെന്റിലെ എ സി എസ് സുബോധ് അഗര്‍വാള്‍ എന്നിവിടങ്ങളിലും റെയ്ഡ് നടത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഒരു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ ഓഫീസിലും മറ്റുമായും റെയ്ഡ് നടത്തി. പ്രമുഖരായ പലരും ഇത്തരത്തില്‍ നിരീക്ഷണത്തിലാണെന്നും റെയ്ഡുകള്‍ തുടരുമെന്നും ഇഡി വ്യക്തമാക്കി.

read also യുപിയില്‍ നടുക്കുന്ന ക്രൂരത; ദലിത് യുവതിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി, ശരീരം മൂന്നായി മുറിച്ചു

സെപ്റ്റംബറിലും ഇഡി സമാനമായ റെയ്ഡുകള്‍ നടത്തിയിരുന്നു. സംസ്ഥാനത്തെ 200 അംഗ നിയമസഭയിലേക്ക് നവംബര്‍ 25 ന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് റെയ്ഡ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു