മനാമ: മാനവികതയും കാരുണ്യവും ആർദ്രതയുമാണ് പ്രവാചകൻ തന്റെ ജീവിതത്തിലൂടെ പകർന്നുതന്നതെന്ന് ഫ്രണ്ട്സ് പ്രസിഡന്റ് സഈദ് റമദാൻ നദ്വി അഭിപ്രായപ്പെട്ടു. ‘വെളിച്ചമാണ് തിരുദൂതർ’ തലക്കെട്ടിൽ ഫ്രണ്ട്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച കാമ്പയിനിന്റെ ഭാഗമായി മനാമ ഏരിയ നടത്തിയ സൗഹൃദ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനീതിക്കും അക്രമത്തിനുമെതിരെ മാനവികതയുടെ പക്ഷത്ത് നിലയുറപ്പിക്കാനാണ് മുഹമ്മദ് നബി ആഹ്വാനം ചെയ്തത്. മനുഷ്യർക്കിടയിലുള്ള ഉച്ചനീചത്വങ്ങളും ഇല്ലാതാക്കാൻ അദ്ദേഹം പരിശ്രമിച്ചു.