കോഴിക്കോട്: പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്ന് പിന്മാറില്ലെന്ന് കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. താക്കീത് നൽകിക്കൊണ്ടുള്ള കെപിസിസി നിർദേശം കിട്ടിയിട്ടില്ല. ഐക്യദാർഢ്യം വിഭാഗീയ പ്രവർത്തനം അല്ലെന്നും ആര്യാടൻ ഷൗക്കത്ത് വാർത്താക്കുറിപ്പിൽ പറഞ്ഞു.
കെപിസിസി കത്ത് കിട്ടിയാൽ മറുപടി നൽകുമെന്നും ആര്യാടൻ ഫൗണ്ടേഷന്റെ പേരിലിറക്കിയ വാർത്താക്കുറിപ്പിൽ ആര്യാടൻ ഷൗക്കത്ത് പറയുന്നു.
നാളെ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം നടത്തരുതെന്ന് ആര്യാടൻ ഷൗക്കത്തിന് കടുത്ത മുന്നറിയിപ്പുമായി കെസിപിപി നേതൃത്വം രംഗത്തെത്തിയിരുന്നു. ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി.സി.സി പരിപാടി സംഘടിപ്പിച്ചിരുന്നു. അതിനാൽ മറ്റൊരു പരിപാടി നടത്തേണ്ടതില്ലെന്ന് കെ.പി.സി.സി അറിയിച്ചു.
പരിപാടിക്കെതിരെ ഡി.സി.സി പ്രസിഡന്‍റ് വി.എസ്.ജോയ് ആണ് കെ.പി.സി.സിക്ക് പരാതി നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും ആര്യാടൻ ഷൗക്കത്തുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ പരിപാടിയിൽ നിന്ന് പിൻമാറാൻ സംഘാടകർ തയാറായിരുന്നില്ല. ഇതിന്‍റെ പശ്ചാത്തലത്തിലാണ് കെ.പി.സി.സി താക്കീത് നൽകിയിരിക്കുന്നത്.
മുന്നറിയിപ്പ് അവഗണിച്ച് പരിപാടി നടത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വരും. ആര്യാടൻ ഷൗക്കത്ത് നടത്തുന്നത് പാർട്ടിയെ വെല്ലുവിളിച്ചു കൊണ്ടുള്ള പരിപാടിയാണെന്നും കോൺഗ്രസ് പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















