നാ​ല് വ​യസു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സ്: പ്ര​തി​ക്ക് 60 വ​ർ​ഷം തടവ്

പെ​രു​മ്പാ​വൂ​ർ: നാ​ല് വ​യസു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക് 60 വ​ർ​ഷം തടവ് ശി​ക്ഷ വിധിച്ച് കോടതി. പ​ട്ടി​മ​റ്റം എ​രു​മേ​ലി സ്വ​ദേ​ശി വി​ഷ്ണു​വി​നെ​യാ​ണ് കോടതി ശിക്ഷിച്ചത്. പെ​രു​മ്പാ​വൂ​ർ അ​തി​വേ​ഗ പോ​ക്സോ കോ​ട​തിയാണ് ശി​ക്ഷ വിധി​ച്ച​ത്.

2021-ൽ ​കു​ന്ന​ത്തു​നാ​ട് പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ശി​ക്ഷാ​വി​ധി. മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ എ​ടു​ത്തു​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു​ത​വ​ണ ഇ​യാ​ളി​ൽ ​നി​ന്ന് കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി. കു​ട്ടി​ക്ക് ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് കോ​ല​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ ഡോ​ക്ട​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

മൂ​ന്ന് വ​കു​പ്പു​ക​ളി​ലാ​യി 20 വ​ർ​ഷം വീ​ത​മാ​ണ് അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജി ദി​നേ​ശ് എം. ​പി​ള്ള ശി​ക്ഷ വി​ധി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. എ. ​സി​ന്ധു ഹാ​ജ​രാ​യി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News