തിരുവനന്തപുരം: ഇ.ടി. മുഹമ്മദ് ബഷീറിന്റെ പ്രതികരണത്തെ കുറിച്ച് അറിയില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ലീഗ് സഹകരിക്കുമെന്നായിരുന്നു ഇ.ടി. മുഹമ്മദ് ബഷീറിന്റെ പ്രതികരണം. യുഡിഎഫ് എടുത്ത തീരുമാനം അവിടെ തന്നെ ഉണ്ടെന്നും സുധാകരൻ പറഞ്ഞു. ആ തീരുമാനം എല്ലാവർക്കും ബാധകമാണ്. വരുന്ന ജന്മം പട്ടി ആണെങ്കിൽ ഇപ്പോഴേ കുരയ്ക്കണോ എന്നും സുധാകരൻ ചോദിച്ചു.
സിപിഎം നവംബർ 11നു കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ലീഗ് സഹകരിക്കുമെന്നും നിലവിൽ സിപിഎം റാലിയിലേക്ക് ലീഗിനെ ക്ഷണിച്ചിട്ടില്ലെന്നും മുഹമ്മദ് ബഷീർ പറഞ്ഞു. ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. ഏക സിവില്‍കോഡ് സെമിനാറില്‍ പങ്കെടുക്കാത്തത് സാഹചര്യം വേറെയായിരുന്നത് കൊണ്ടാണെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. രാജ്യവ്യാപകമായി ഇത്തരം റാലികള്‍ സംഘടിപ്പിക്കപ്പെടണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ കൊച്ചിയില്‍ വ്യക്തമാക്കുകയുണ്ടായി.
‘സ്വഭാവികമായിട്ടും വിളിക്കുകയാണെങ്കില്‍ പോകാവുന്നതേയുള്ളൂ. ഞങ്ങളെ വിളിച്ചതായിട്ട് അറിയില്ല. നടക്കാന്‍ പോകുന്നതല്ലേയുള്ളൂ. ഇതുവരെ ക്ഷണം വന്നിട്ടില്ല. പാര്‍ട്ടി കൂടിയാലോചിച്ചിട്ടില്ല. പക്ഷേ പോകാവുന്നതേയുള്ളൂ. ഈ വിഷയത്തില്‍ രാജ്യവ്യാപകമായി ചര്‍ച്ച നടക്കേണ്ടതുണ്ട്. ലോകത്തെ നടുക്കിയ സംഭവ വികാസങ്ങളാണ് ഉണ്ടായത്. ഓരോ ദിവസവും നമ്മള് വായിച്ചുകൊണ്ടിരിക്കുന്നത് അതാണ്. അത് ഞാന്‍ വിശദീകരിക്കേണ്ട കാര്യമില്ല. ഇന്ത്യ എപ്പോഴും വേദന അനുഭവിക്കുന്നവരുടെ കൂടെ നില്‍ക്കുകയാണ് ഉണ്ടായതെന്നും ആ പാരമ്പര്യത്തെ എല്ലാവരും കാത്തുസൂക്ഷിക്കേണ്ടതുണ്ട്’ ഇ.ടി പറഞ്ഞു.
മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ അവരെ ഔദ്യോഗികമായി പരിപാടിയിലേക്ക് ക്ഷണിക്കുമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന് വ്യക്തമാക്കുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















