ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ചേർന്ന് മത്സരിക്കേണ്ടതില്ലെന്ന് സിപിഐഎം തീരുമാനിച്ചു. കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പരാജയപെട്ടതോടെയാണ് തീരുമാനം.
17 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ സി.പി.എം പ്രഖ്യാപിച്ചു. ആകെ 24 സീറ്റുകളിലാണ് സി.പി.എം മത്സരിക്കുക. ബാക്കി ഏഴ് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ അടുത്ത ഘട്ടത്തിൽ പ്രഖ്യാപിക്കും.
കോൺഗ്രസിനോട് രണ്ട് മണ്ഡലങ്ങളായിരുന്നു സി.പി.എം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അത് നൽകാൻ കോൺഗ്രസ് തയാറായില്ല. പകരം ഹൈദരാബാദ് സിറ്റി ഉള്‍പ്പടെയുള്ള മണ്ഡലങ്ങള്‍ വാഗ്ദാനം ചെയ്യുകയായിരുന്നു. എന്നാൽ ഇത് സി.പി.എം അംഗീകരിക്കാത്തതിനെ തുടർന്നാണ് സഖ്യ ചർച്ചകള്‍ പരാജയപ്പെട്ടത്.
പാർട്ടി സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രം ആണ് ഇന്ന് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. കോത്താഗുഡം, അശ്വറാവുപേട്ട്, വൈര, പാലൈർ, മധിര, ജനഗാവ്, പത്താൻചെറു, മുഷീറാബാദ്, മിര്യാലഗുഡ, നൽഗൊണ്ട, നക്കിരേക്കൽ, ഭുവനഗിരി, ഹുസൂർനഗർ, കൊടാട്, ജനഗം, ഇബ്രാഹിംപട്ടണം നിയമസഭാ മണ്ഡലങ്ങളിലാണ് സിപിഐഎം തനിച്ച് മത്സരിക്കുക.
നവംബർ 30നാണ് തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















