കോഴിക്കോട്: സിപിഎം നവംബർ 11നു കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് മുസ്ലിം ലീഗിനെ സ്വാഗതം ചെയ്ത് സിപിഎം. കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനൻ ആണ് ലീഗിനെ സ്വാഗതം ചെയ്തത്.
മുസ്ലിം ലീഗിനെ പരിപാടിയിലേക്ക് ക്ഷണിക്കുമെന്നും എന്നാൽ കോണ്ഗ്രസിനെ ക്ഷണിക്കില്ലെന്നും മോഹനൻ പറഞ്ഞു. പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ലീഗ് സഹകരിക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എംപി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇത് സിപിഐഎമ്മിൻ്റെയോ ലീഗിൻ്റെയോ വിഷയമല്ല. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. ഏക സിവിൽ കോഡിൽ ലീഗിന്റെ പ്രയാസം സി.പി.ഐ.എമ്മിന് ബോധ്യമായിരുന്നു. ആ നിലപാട് മൂലം അവർക്ക് പ്രയാസമുണ്ടാവാതിരുന്നതിനാലാണ് ക്ഷണിക്കാതിരുന്നത്. കോൺഗ്രസിനെ ചിലർ ക്ഷണിച്ചപ്പോൾ അവരുടെ നിലപാട് കണ്ടതാണെന്നും ലീഗിൻ്റെ ഈ നിലപാട് നിലപാട് സ്വാഗതാർഹമാണെന്നും പി. മോഹനൻ മാസ്റ്റർ വ്യക്തമാക്കി.
കോൺഗ്രസിനെ വിളിച്ചിട്ട് എന്തിനാണ്, ഇസ്രായേൽ അനുകൂല നിലപാട് പ്രകടിപ്പിക്കാനോണോയെന്നും അദ്ദേഹം വിമർശിച്ചു. ശശി തരൂർ കോൺഗ്രസ് പ്രവർത്തക സമിതി അംഗമാണ്. ശശി തരൂരിന്റെ അഭിപ്രായം കോൺഗ്രസിന്റേതാണ്. അതിനെ ഒറ്റപ്പെട്ടതായി കാണാനാകില്ല കോൺഗ്രസിന്റേത് സങ്കുചിത രാഷ്ട്രീയ നിലപാടാണെന്നും പി. മോഹനൻ വ്യക്തമാക്കി.
നവംബർ 11ന് കോഴിക്കോടാണ് സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് റാലി ഉദ്ഘാടനം ചെയ്യുന്നത്. സമസ്ത ഉൾപ്പെടെയുള്ള വിവിധ സാമുദായിക സംഘടനകളെയും റാലിയിലേക്ക് ക്ഷണിക്കാനാണ് സിപിഐഎം തീരുമാനിച്ചിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















