കോടതി ജാമ്യം അനുവദിച്ചിട്ടും ആദിവാസിയായ മധ്യവയസ്കന് പോലീസിന്റെ മർദ്ദനം. കഞ്ഞിക്കുഴി സ്വദേശി ശശി ഗോവിന്ദനാണ് കഞ്ഞിക്കുഴി പോലീസ് സബ് ഇൻസ്പെക്ടറുടെ മർദ്ദനം ഏറ്റതായി ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് ശശി ഗോവിന്ദൻ പരാതി നൽകി.
കഞ്ഞിക്കുഴി താന്നിമൂട്ടിൽ ശശി ഗോവിന്ദനാണ് ബുധനാഴ്ച പോലീസിന്റെ മർദ്ദനം ഏറ്റതായി പരാതിയുമായി രംഗത്തെത്തിയത്. മുൻ ഭാര്യയുമായി ബന്ധപ്പെട്ട ഗാർഹിക പീഡന കേസിൽ ശശി ജാമ്യത്തിൽ കഴിയുകയാണ്. കേസ് കോടതിയിൽ തുടരുകയാണ് ഇതിനിടെ ബുധനാഴ്ച ഇദ്ദേഹത്തിൻറെ പേരിലുള്ള വീട്ടിൽ എത്തിയപ്പോൾ മുൻ ഭാര്യ കഞ്ഞിക്കുഴി പോലീസിൽ വിളിച്ച് പരാതി പറയുകയും ഇതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പോലീസ് അസഭ്യങ്ങൾ പറഞ്ഞ് ദേഹോപദ്രവം ഏൽപ്പിച്ചതായും ശശി ആരോപിക്കുന്നു.
തുടർന്ന് ഇയാളെ സ്റ്റേഷനിൽ കൊണ്ടുപോവുകയും ഭീഷണിപ്പെടുത്തി ചില പേപ്പറുകളിൽ ഒപ്പിടിച്ച് വാങ്ങിച്ചതായും ഇടുക്കി എസ് പിക്ക് നൽകിയ പരാതിയിൽ പറയുന്നു. കഞ്ഞിക്കുഴി സബ് ഇൻസ്പെക്ടർക്കും മറ്റ് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കും എതിരെയാണ് ശശി ഗോവിന്ദൻ എസ്പിക്ക് പരാതി നൽകിയിട്ടുള്ളത്. എന്നാൽ പരാതി അടിസ്ഥാനരഹിതമാണ് എന്നും ഇദ്ദേഹം പതിവായി വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് എന്നും, ഇത് പരിഹരിക്കുന്നതിനുവേണ്ടി സ്റ്റേഷനിൽ വിളിച്ച് താക്കീത് നൽകി മടക്കി അയക്കുകയും ആയിരുന്നു എന്നാണ് കഞ്ഞിക്കുഴി സി ഐ അറിയിച്ചത്.
ബന്ധം വേർപ്പെടുത്തി എങ്കിലും ശശിയുടെ വീട്ടിൽ തന്നെയാണ് ഇദ്ദേഹത്തിൻറെ മുൻ ഭാര്യ ഇപ്പോഴും താമസിക്കുന്നത്. പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിക്ക് ഉൾപ്പെടെ വിഷയത്തിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് ശശി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം